Wednesday, July 1

Tag: Tirurangadi

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു....
Local news, Malappuram, Other

ഉത്സവ പറമ്പിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

എ ആ ർ നഗർ : ഹെൽത്തി കേരളയുടെ ഭാഗമായി ചെണ്ടപ്പുറായ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാചക പുര, കുടിവെള്ളം, സമീപത്തുള്ള കച്ചവട സ്ഥാപനങ്ങൾ എന്നിവ പരിശോധിക്കുകയും മാലിന്യ സംസ്കരണം ഉറപ്പ് വാരുത്തുകയും, അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ഹെത്ത് ഇൻസ്പെകർ മുഹമ്മദ് ഫൈസൽ ടി . നേതൃത്വം നൽകി പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജി മോൾ , നിഷ എന്നിവർ പങ്കെടുത്തു....
Local news, Other

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

കക്കാട്: 35 വര്‍ഷം പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തില്‍ എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കക്കാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ എസ് വൈ എസ് തിരൂരങ്ങാടി മുനിസിപ്പല്‍ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തി. ഒ. അബ്ദുര്‍റഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ സ്വിദ്ദീഖ് സുഹ്രി, അജ്മല്‍ റഹ്‌മാന്‍ സൈനി, യൂനുസ് മുസ്ലിയാര്‍, യൂണിറ്റ് പ്രസിഡണ്ട് ആശിഖ് പി.ടി, സെക്രട്ടറി ശാമില്‍ കെ.പി, ട്രഷറര്‍ സാബിത് ഒ, വര്‍ക്കിംഗ് സെക്രട്ടറി ബാസിത്വ് സി.വി, സ്വാദിഖലി.ഒ, മുഹ്‌സിന്‍ ഒ, സ്വഫ്വാന്‍ ഒ, ഫാസില്‍ കെ.പി, അബ്ദുര്‍റഹ്‌മാന്‍ കെ.എം എന്നിവരും എസ്‌കെഎസ്എസ്എഫ്, എസ്‌കെഎസ്ബിവി പ്രവര്‍ത്തകരും പങ്കെടുത്തു....
Local news, Malappuram

ഡല്‍ഹിയില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു ; പ്രതി തിരൂരില്‍ പിടിയില്‍

തിരൂര്‍ : ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഡല്‍ഹി പൊലീസ് തിരൂരില്‍ വച്ച് അറസ്റ്റില്‍. തിരൂര്‍ പെരുന്തല്ലൂര്‍ സ്വദേശിയും ടാര്‍സെന്‍ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതി കൂടിയായ ഇയാള്‍ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയുടെ ജന്മദിന പാര്‍ട്ടിക്ക് സുഹൃത്ത് വഴി അടുപ്പത്തിലായ സിറാജുദ്ദീന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം തിരൂരില്‍ എത്തിയ ഡല്‍ഹി പൊലീസ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിറാജുദ്ദീനെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്...
Local news

സി. ആര്‍. സെഡില്‍ മൂന്നിയൂര്‍ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതി, മുന്‍ കൈ എടുത്തത് സംസ്ഥാന സര്‍ക്കാറെന്ന് ഇടതുപക്ഷം, ഒഴിവാക്കിയിട്ടില്ലെന്ന് രേഖകളും

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ ( CRZ ) തീരദേശ നിയന്ത്രണ മേഖലയിൽ നിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി. ആർ. സെഡ്. നിയമത്തിന്റെ പരിധിയിൽ നിന്നും മൂന്നിയൂർ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻ കൈ എടുത്തിട്ടുള്ളതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നില നിൽക്കു ന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി. ആർ. സെഡ്. നിയമം പിൻവലിച്ച...
Local news, Other

വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി

തിരൂരങ്ങാടി : വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി. മൂന്നിയൂര്‍ പഞ്ചായത്തില്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വാര്‍ഡ് 11 ലെ താമസക്കരനായ കൊല്ലഞ്ചേരി അഹമ്മദ് കോയ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിചിത്രമായ മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ സി.ആര്‍. സെഡ് നിയമം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി ഒഴിച്ച് ശേഷം ചോദ്യങ്ങള്‍ക്ക് ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. കാലൂണ്ടി പുഴ കടന്ന് പോവുന്ന മൂന്നിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോ ,സി.ആര്‍. സെഡ് നിയമം നില നില്‍ക്കെ നിര്‍മ്മിച്ച വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ കൊടുത്തവര്‍ക്ക് സ്ഥിര നമ്പര്‍ കൊടുക്കുന്നുണ...
Local news

സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണം : ആർ ജെ ഡി

തിരൂരങ്ങാടി : താഴ്ന്ന ജാതിക്കാർ ജോലി സംവരണത്തിൽ നേരിടുന്ന വിവേചനവും സാമൂഹിക അസമത്വവും ഇല്ലാതാക്കാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) വള്ളിക്കുന്ന് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ആർജെഡി മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.എം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വികലവും ജനവിരുദ്ധവുമായ നയങ്ങൾ കാരണം ജനവിശ്വാസം നഷ്ടപ്പെട്ടവരായി മിക്ക രാഷ്ട്രീയ പാർട്ടികളും മാറി. രാജ്യം വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ തീവ്ര മതാധിപത്യ ഭരണം കൊണ്ടുവന്ന് ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകർക്കുവാൻ ശ്രമിക്കുകയാണ് രാജ്യം ഭരിക്കുന്ന ഭരണകൂടം. അതിന് ഏക പോംവഴി സോഷ്യലിസ്റ്റുകൾ ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത മുദ്രാവാക്യങ്ങളിലേക്ക് മടങ്ങുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു . രാജ്യത്ത് വർഗീയതയോട് സന്ധി ചെയ്യാത്ത ഏക രാഷ്ട്രീയ പാർട്ടി. ആർ ജെ ഡി മാത്രമാണ്. ബിജെപി സർക്കാർ വികലമാക...
Local news

നാട്ടുകാരുടെ പിന്തുണയില്‍ ഷഫീഖ് നീന്തി കയറി ; സംസ്ഥാന പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി

തിരൂരങ്ങാടി : തൃശ്ശൂരില്‍ നടന്ന ഏഴാമത് കേരള സ്റ്റേറ്റ് പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി പനക്കത്തായം സ്വദേശി തൊട്ടിയില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷെഫീഖ് ആണ് 400 മീറ്റര്‍, 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, എന്നീ മൂന്നിനങ്ങളിലും സ്വര്‍ണ മെഡല്‍ നേടി നാടിനഭിമാനമായി മാറിയത്. ഭിന്നശേഷികാരുടെ 7-മത്തെ കേരളാ സ്റ്റേറ്റ് പരാ സിമ്മിങ് ചാമ്പ്യന്‍ഷിപ്പ് തൃശൂരിലെ ജാന്‍സോ എഡ്യൂസ്പോര്‍ട്‌സില്‍ നടന്ന മത്സരത്തിലാണ് ഷഫീഖ് സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത്. 2022ല്‍ കേരളത്തിനായി ദേശിയ തലത്തില്‍ ഒരു പാരസിമ്മിംഗില്‍ വെങ്കലം മെഡലും ഷഫീഖ് നേടിയിട്ടുണ്ട്. കൂടാതെ പല ഇനത്തിലായി സംസ്ഥാന തലത്തില്‍ 23 ഓളം മെഡലുകളും ഷഫീഖ് വാരി കൂട്ടിയിട്ടുണ്ട്. അതേസമയം ഇത്രയധികം മെഡലുകള്‍ സ്വന്തമാക്കിയിട്ടും ഇത്തവണ സര്‍ക്കാറില്‍ നി...
Sports

ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി തിരൂരങ്ങാടിക്കാരായ ദമ്പതികൾ

തിരൂരങ്ങാടി: ഗോവയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണം നേടി തിരൂരങ്ങാടി സ്വദേശികളായ ദമ്പതികൾ നാടിന് അഭിമാനമായി. തിരൂരങ്ങാടി താഴെ ചിന സ്വദേശികളായ എം.പി. ഫൗഷാൻ, കെ.പി.ഷംസിയ എന്നിവരാണ് സ്വർണ മെഡൽ നേടിയ ജോഡികൾ. 4 ×100 മീറ്റർ റിലെയിലാണ് ഫൗഷൻ സ്വർണം നേടിയത്. 110 മീറ്റർ ഹാർഡിൽസിൽ ഷംസിയയും സ്വർണം നേടി. നേരത്തെ എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ ഷോട്ട് പുട്ടിൽ സ്വർണവും ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നിവയിൽ വെള്ളി മെഡലുകളും ഷംസിയ നേടിയിരുന്നു. എ ആർ നഗർ പഞ്ചായത്ത് കേരള വാട്ടർ അതോറിറ്റിയിൽ ജലജീവൻ മിഷൻ പദ്ധതി കരാറെടുത്ത പി കെ കെ കമ്പനിയുടെ പ്രോജക്ട് മാനേജർ ആണ് ഫൗഷാൻ. രാമനാട്ടുകര സ്റ്റേറ്റ് ബാങ്കിൽ ഇൻഷുറൻസ് അഡ്വൈസർ ആയ ഷംസിയ തിരൂരങ്ങാടി ഗവൺമെന്റ് എൽപി സ്കൂൾ എംടിഎ പ്രസിഡണ്ട് കൂടിയാണ്....
Local news, Other

എസ്.കെ.എസ്.എസ്.എഫ് മേഖല അനുഗ്രഹ സഞ്ചാരം നടത്തി

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി 'പ്രകാശം തേടി മഹാന്മാരുടെ ചാരത്തേക്ക്' സമസ്തയുടെ മഹാത്മാക്കളുടെ മഖ്‌ബറകളിലേക്ക് അനുഗ്രഹ സഞ്ചാരം നടത്തി. മമ്പുറം മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി യാത്ര അമീറും മേഖല പ്രസിഡന്റുമായ ബദറുദ്ധീൻ ചുഴലിക്ക് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.വിവിധ മഖ്‌ബറ സിയാറത്തുകൾക്ക് ശേഷം കോഴിക്കോട് വരക്കൽ മഖാമിൽ സമാപിച്ചു. ജില്ല സെക്രട്ടറി സയ്യിദ് ശിയാസ് ജിഫ്രി തങ്ങൾ, മേഖല സെക്രട്ടറി ശബീർ അശ്അരി, ട്രഷറർ കോയമോൻ ആനങ്ങാടി, സമീർ ലോഗോസ്, റാജിബ് ഫൈസി, സൈതലവി ഫൈസി, ശമീം ദാരിമി, സവാദ് ദാരിമി, കെ.പി അഷ്റഫ് ബാബു, ജുനൈസ് കൊടക്കാട്, അനസ് ഉള്ളണം എന്നിവർ യാത്രക്ക് നേതൃത്വം നൽകി. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു...
Local news

തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം തുടങ്ങി, അമ്പലപ്പടി ഗവ സ്കൂളിൽ വെച്ച് രണ്ടാം ഘട്ടത്തിൽ ഘട്ടത്തിൽ 33മുതൽ 39 വരെയും 1 മുതൽ 7വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. നഗരസഭ വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, സോന രതീഷ്, വെറ്റിനറി ഡോക്ടർ തസ്ലീന, സമീന മൂഴിക്കൽ, മുസ്ഥഫ പാലാത്ത്, പി.കെ അസീസ്, സി റസാഖ് ഹാജി, വിവി ആയിശുമ്മു, അരിമ്പ്ര മുഹമ്മദലി, സി,എച്ച് അജാസ്, സാജിദ അത്തക്ക കത്ത്, ഷാഹിന തിരുനിലത്ത്, ഉഷ തയ്യിൽ,, സുമേഷ് നതൃത്വം നൽകി, മൂന്നാം ഘട്ട വിതരണം അടുത്ത ദിവസം നടക്കും,...
Local news, Other

ഇന്റര്‍ലോക്ക് ചെയ്തു നവീകരിച്ച ചാലില്‍ തൊടി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍ലോക്ക് ചെയ്തു നവീകരിച്ച വാര്‍ഡ് 9 ലെ ചാലില്‍ തൊടി റോഡ് നാടിന് നവീകരിച്ചു. റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനും ഡിവിഷന്‍ കൗണ്‍സിലറുമായ സി.പി. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.കെ അബ്ദുല്‍ അസീസ്, അരിമ്പ്ര മുഹമ്മദലി, എം.എന്‍ ബാവ, എം.എന്‍ ഹുസൈന്‍, അബ്ദുല്‍ റഷീദ് .ഇ, എന്‍.കെ.ഇബ്രാഹീം കുട്ടി, ബാവ പലേക്കോടന്‍, അഫ്‌സ ഓഫ് ബാബു, സി എച്ച്. അബൂബക്കര്‍ സിദ്ധീഖ്, കോയ നടക്കല്‍, സഹീദ്, അന്‍വര്‍ നിയാസ്, വി.കെ സലീം, റഫീഖ്, മുനീര്‍, എന്‍.കെ കുഞ്ഞി മുഹമ്മദ്, എന്‍.കെ മൊഹിയദ്ദീന്‍, എം.എന്‍ നസീര്‍ , ഷംസീര്‍ സി.പി, സിദ്ധീഖ് എം എന്നിവരും കുട്ടികളും സ്ത്രീകളും പങ്കെടുത്തു....
Local news, Other

ജഴ്‌സി പ്രകാശനം ചെയ്തു

പാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. പാസ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേരളാ പോലീസ് ഫുട്‌ബോള്‍ താരവും ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ ജേതാവുമായ കെ.ടി വിനോദ് ടീം മാനേജര്‍ അമാനുള്ളക്ക് കൈമാറി നിര്‍വ്വഹിച്ചു. സെക്രട്ടറി ഷിബു. ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് വിപി . കുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. ഉമ്മര്‍ പണ്ടാരീസ് , വി.പി മൂസ, ഷെഫീഖ് .എം ,എന്നിവര്‍ സംബന്ധിച്ചു....
Local news

വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ചു ; മദ്ധ്യവയസ്‌കന്‍ പിടിയില്‍

പരപ്പനങ്ങാടി : വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ച മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് അധികാരി കോട്ടയില്‍ താമസിക്കുന്ന കെ.വി പ്രഭാത് (52) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രതി സാധനങ്ങള്‍ വാങ്ങാന്‍ എത്തുകയും തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ പ്രതി സാധനങ്ങള്‍ എടുത്തു കൊടുക്കുവാന്‍ നിന്ന ജീവനക്കാരിയെ കടന്നുപിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു അന്വേഷിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി എസ് ഐ അരുണ്‍ എ എസ് ഐ റീന സിപിഒ മുജീബ് റഹ്‌മാന്‍ സിപിഒ പ്രബീഷ് എന്നിവരാണ് പ്രതിയെ പിടികൂ...
Local news, Other

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ; പ്രസിഡന്റ് എന്‍എം സുഹറാബി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ജനജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ട എന്ന തീരുമാമെടുത്തെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സുഹറാബി. ലോക സഭ തിരഞ്ഞെടുപ്പിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത എല്‍ ഡി എഫ് മെമ്പര്‍മാര്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ കെട്ടുകഥ മെനയുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രകാരം 5504 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.അതില്‍ 98 പേര്‍ വെള്ളം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ടതിനാല്‍ കണക്ഷന്‍ ഒഴിവാക്കി. 5406കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കി വരുന്നുണ്ട്. പുതിയ കണക്ഷന്‍ ആവശ്യപ്പെട്ട് 152 അപേക്ഷ ജലനിധി ഓഫിസില്‍ ലഭ്യമായിട്ടുണ്ടെന്നറിഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെടാതെ 2500 പുതിയ കണക്ഷന്‍ നല്‍കുവാന്‍ ജലജീവന്‍ നടപടികളുമായി മുന്നോട്ട് പോയത്. മൂ...
Local news

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഈത്തപ്പഴ ചലഞ്ച് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : തെന്നല പഞ്ചായത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകാന്‍ സി.എച്ച് സെന്റര്‍ തെന്നലയുടെ കീഴിലുള്ള പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയറിന്റെ ധനശേഖരാണര്‍ത്ഥം ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 10 വരെ നടക്കുന്ന ഈത്തപ്പഴ ചലഞ്ചിനുള്ള പോസ്റ്റ് പ്രകാശനം ജില്ലാ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സെന്റര്‍ പ്രസിഡന്റ് കോറോണത്ത് മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ,ഷെരീഫ് വടക്കയില്‍, എം.പി കുഞ്ഞിമൊയ്തിന്‍, പി.ടി സലാഹ്, സമദ് ഹാജി കളളിയത്ത്, പി.പി അഫ്‌സല്‍, നാസര്‍ ചീരങ്ങന്‍, നാസര്‍ അക്കര, ദവായി പീച്ചി, ബഷീര്‍ മാസ്റ്റര്‍, നിസാമു ചാത്തേരി ,അക്ബര്‍ പൂണ്ടോളി,സി.കെ കോയ, അഷ്‌റഫ് ഉമ്മാട്ട്, അബ്ദു പൂണ്ടോളി, പി.കെ സല്‍മാന്‍,കളത്തിങ്ങള്‍ മൊയ്തീന്‍, എന്‍.സി.ജലീല്‍, സമാന്‍ മങ്കട ,അലി അസീസ്, ടി.മുഹമ്മദ് കുട്ടി ഹാജി തയ്യില്‍, എന്‍ സി ജലീല്‍,കെ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധി...
Local news

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി ജനങ്ങളോട് ചെയ്യുന്നത് കൊടും വഞ്ചന ; പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി.

തിരൂങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നടപ്പാക്കേണ്ടതില്ല എന്നുള്ള യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍. വിഷയങ്ങളില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ആളുകള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി. ഈ പദ്ധതിയാണ് മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് ഭപണ സമിതി നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുള്ളതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പ...
Local news, Other

തൃക്കുളം പന്താരങ്ങാടി ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി

തിരൂരങ്ങാടി : തൃക്കുളം പന്താരങ്ങാടി പാറപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തറവാട്ടു കാരണവര്‍ ഏലാ പറമ്പത്ത് കുമാരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോമരപ്പടി കൃഷ്ണന്‍കുട്ടി കോമരം നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണംതച്ചന്‍ അനന്തായൂര്‍ ഷാജി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പതിനാലാം തീയതി ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നാഗങ്ങള്‍ക്ക് പുള്ളുവന്‍ പാട്ടും പതിനാറാം തീയതി വെള്ളിയാഴ്ച ഉത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് നാഗകന്യക വെള്ളാട്ട്, 5:30ന് തായമ്പക, ഏഴുമണിക്ക് കലശം എഴുന്നള്ളത്ത് മഞ്ഞതാലപ്പൊലിയും, ഒമ്പതുമണിക്ക് ഭഗവതിറ, പത്തുമണിക്ക് കോമഡി ഷോ, പുലര്‍ച്ചെ മൂന്നുമണിക്ക് അരി താലപ്പൊലി കരിങ്കുട്ടിത്തറ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ് .കൊടിയേറ്റം ചടങ്ങുകള്‍ക്ക് കോമരം പ്രവീണ്‍ പന്താരങ്ങാടി, പട്ടയില്‍ പ...
Local news, Other

ഇമ്പമേറും ഇശല്‍ വിരുന്നുമായി പി. എം. എസ് ടി കോളേജില്‍ മെഹ്ഫില്‍ 2024

തിരൂരങ്ങാടി : മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് മുഖരിതമായി കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. 'മെഹ്ഫില്‍ 2024' ഇന്റര്‍കോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് വെള്ളിയാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഗാനരചയിതാവുമായ മുക്കം സാജിത നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി കലാവിഭാഗം മുന്‍ കണ്‍വീനര്‍ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി. പതിനേഴ് കോളേജുകളില്‍ നിന്നായി ഇരുപത്തി...
Local news, Other

കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിന് മാറ്റ് കൂട്ടി മികച്ച പിടിഎ അവാര്‍ഡ്

തിരൂരങ്ങാടി : വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി തരംഗ് - 2k24 ന് സമാപനമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് മുഖ്യ അതിഥിയായ പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ലാ മികച്ച പിടിഎ അവാര്‍ഡ് ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍ സക്കീന എംകെ യില്‍ നിന്നും സ്‌കൂള്‍ ഏറ്റു വാങ്ങി. പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി, ...
Local news, Other

കക്കാട് ജി.എം.യു.പി സ്‌കൂള്‍ മെഗാ അലൂംനി മീറ്റിനും 111 വാര്‍ഷികത്തിനും 10 ന് തുടക്കം കുറിക്കും

തിരൂരങ്ങാടി : കക്കാട് ജിഎംയുപിസ്‌കൂള്‍ 111-വാര്‍ഷികവും മെഗാ അലൂംനി മീറ്റും ഫെബ്രുവരി 10ന് തുടങ്ങും. സ്‌കൂളിനു സമീപത്തെ മൈതാനിയില്‍ വിപുലമായ പരിപാടികളാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മെഗാ അലൂംനി മീറ്റ് രാവിലെ 9.30ന് തുടങ്ങും. 10 മണിക്ക് പൂര്‍വ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും 2 മണിക്ക്പൂര്‍വ അധ്യാപക സംഗമം. 4 മണിക്ക് ഉദ്ഘാടന സമ്മേളനം 6.30ന് കലാനിശ തുടങ്ങിയവ നടക്കുമെന്നും വിരമിക്കുന്ന പ്രധാനഅധ്യാപകന്‍ എം.ടി അയ്യൂബ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ദേശീയപാതയോരത്ത് എട്ടുവീട്ടില്‍ മൂസക്കുട്ടിയുടെ കുടുംബത്തിന്റെ സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന സ്‌കൂള്‍ 2013 മുതല്‍ എട്ടുവീട്ടില്‍ കുടുംബം കുഴിയംതടത്ത് വിട്ടു നല്‍കിയ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബൃഹ്ത്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കക്കാട് ജിഎംയുപിസ്‌...
Local news, Malappuram, Other

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാര്‍ ; പിഎംഎ സലാം

തിരൂരങ്ങാടി ; സംസ്ഥാനം അനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്‍ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള്‍ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണ്. കൊവിഡ് കാലത്തും തുടര്‍ന്നും കഠിനമായ തീവെട്ടിക്കൊള്ള നടന്നു. ലൈഫ് മിഷന്‍, എ.ഐ ക്യാമറ തുടങ്ങി പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം അഴിമതി കറപുരണ്ടതാണ് കേരളം കണ്ടത്. കള്ളന്മാര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സല...
Local news, Other

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മൂന്നിയൂര്‍ പഞ്ചായത്ത് ബജറ്റ്

മൂന്നിയൂര്‍: സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാതല സൗകര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് 2024 - 2025 ലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. എം. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ എഫ്എച്ച് സി യില്‍ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ സ്ഥാപിക്കുകയും എല്‍.എഫ്. ടി. ആര്‍.എഫ്. ടി, എഫ്. എല്‍. ടി തുടങ്ങിയ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തിക്കുന്ന ലാബ് സൗകര്യം ഒരുക്കും. ഇതിലേക്കുള്ള ടെക്‌നിഷ്യനെ പഞ്ചായത്ത് നിയമിക്കും. പരിരക്ഷ പാലിയേറ്റീവിന് രണ്ടാമത്തെ യൂണിറ്റ് തുടങ്ങും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരത്തിന് 50 ലക്ഷം വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 5 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് നാല് ക...
Local news

തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം തുടങ്ങി. തൃക്കുളം ഗവ സ്കൂളിൽ വെച്ച് ആദ്യ ഘട്ടത്തിൽ 24 മുതൽ 32 വരെയും 8 മുതൽ 11 വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, സി.പി ഇസ്മായിൽ, സോന രതീഷ്, ഇ.പി ബാവ, സി പി സുഹ്റാബി, വെറ്റിനറി ഡോക്ടർ തസ്ലീന, അരിമ്പ്ര മുഹമ്മദലി, സി,എച്ച് അജാസ്, ജാഫർ കുന്നത്തേരി 'പി.ടിഹംസ, സി എം സൽമ, ആബിദ റബീഅത്ത്, വഹീദ ചെമ്പ, കക്കടവത്ത് അഹമ്മദ് കുട്ടി, സുമേഷ് നേതൃത്വം നൽകി...
Local news, Other

പോക്സോ കേസില്‍ പ്രതിയായ വെന്നിയൂര്‍ സ്വദേശിയെ വെറുതെ വിട്ടു

പരപ്പനങ്ങാടി : പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു. വെന്നിയൂര്‍ കപ്രാട് സ്വദേശി മുളമുക്കി ഷൈജു (42) വിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്‌പെഷ്യല്‍ ജഡ്ജ് എ. ഫാത്തിമ ബീവി വെറുതേ വിട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് കൂട്ടിക്കൊണ്ടുപോയി മുറിക്കകത്ത് വെച്ച് പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചതായും കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും പിന്നീട് മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. കുട്ടിയേയും സാക്ഷികളെയും പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ വിസ്താരം ചെയ്തതില്‍ ഇവരുടെ മൊഴികള്‍ പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കുവേണ്ടി പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനായ കെ.കെ. സുനില്‍...
Job

ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം

വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 12/02/2024 നു തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ഡോക്ടര്‍ : എംബിബിഎസ് , കൂടാതെ ടിസിഎംസി രജിസ്ട്രഷനും ജെപിഎച്ച്എന്‍ ഗ്രേഡ് 2 : ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം...
Local news, Other

ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്നാം വാര്‍ഡ് മെമ്പര്‍ ടിപി സമീറ ടീച്ചറെ മുസ്ലിം ലീഗ് തിരഞ്ഞെടുത്തു. രാവിലെ 11 മണിക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് കൗണ്‍സില്‍ നടന്നത്. യുഡിഎഫിന്റെ 10 വോട്ടുകള്‍ നേടിയാണ് സമീറ ടീച്ചറുടെ ജയം, ഉദയകുമാരി എല്‍ഡിഎഫിലെ 5 വോട്ടുകള്‍ നേടി. ബിജെപി ഇലക്ഷന്‍ ബഹിഷ്‌കരിച്ചു. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ മൂന്നുവര്‍ഷം ഒന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍ക്കും ബാക്കി രണ്ടുവര്‍ഷം സമീറ ടീച്ചര്‍ക്കും ആയിരുന്നു. അവസാന രണ്ട് വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനും എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 16ന് പ്രസിഡന്റ് ആയിരുന്ന ജമീല ടീച്ചറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമീറ ടീച്ചറും രാജിവെക്കുകയായിരുന്നു. അവര്‍ രാജിവെച്ച് ഒഴിവിലേക്ക് ആണ് ഇന്ന് പ്രസിഡന്റായി സമീറ ടീച്ചറെ തിരഞ്ഞെടുത...
Local news

തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമാക്കി നഗരസഭ

തിരൂരങ്ങാടി : നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമായി ആഘോഷിച്ചു. നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച 12 പേരെ നഗരസഭ മൊമെന്റോ നല്‍കി ആദരിച്ചു. ഹരിത കര്‍മ്മ സേനക്കുള്ള പുതിയ യൂണിഫോം വിതരണം ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു. ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എം. അബ്ദുറഹ്‌മാന്‍ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്, ഇ പി, ബാവ, സിപി, സുഹ്റാബി, എച് ഐ മാരായ സുരേഷ്, മുഹമ്മദ് റഫീഖ്, കണ്‍സോര്‍ഷ്യംഭാരവാഹികളായ റൈഹാനത്ത്, സരോജിനി എന്നിവര്‍ സംസാരിച്ചു. ശേഷം ഹരിത കര്‍മ്മ സേന അംഗങ്ങളും കൗണ്‍സിലര്‍മാരും ജീവനക്കാരും അവതരിപ്പിച്ച കലാ വിരുന്നും ശ്രദ്ധേയമായി....
Malappuram

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല ; മലപ്പുറം സ്വദേശിക്ക് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം : വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും...
Local news

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ; സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് നാളെ

തിരൂരങ്ങാടി : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 7 ന് സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് ചെമ്മാട് കോഴിക്കോട് റോഡിലെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂർണമെന്റിൽ കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച പ്ലെയേഴ്സ് അണിനിരക്കുമെന്നും ഫെബ്രുവരി 7 കൃത്യം ആറുമണി മുതൽ 11 മണി വരെ നടക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളതെന്നും സംഘാടകര് പറഞ്ഞു. കേരളം തമിഴ്നാട് കർണാടക മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ പോലും കഴിവ് തെളിയിച്ച ഗണേഷ് കുമാർ കലേരസൻ ഷിജാസ് ഹരി ലോകേഷ് സൂര്യ അതുൽ അമ്പിളി ദീപക് അംജദ് ഷാനു നിസാം അരുൺ ശരത് ഹാറൂൺ രാജേഷ് ഷാമിൽ അഭിരാം വിനീത് സാരംഗ് എന്നീ പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പരിപാടി മലപ്പുറം ജില്ലാ കലക്ടർ വിനോദ് ഐഎഎസ...
error: Content is protected !!