തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരസമർപ്പണം ഇന്ന്
തിരൂരങ്ങാടി ഹജൂർ കച്ചേരിയുടെ മന്ദിരസമർപ്പണം ഇന്ന് (മാർച്ച് 27) മ്യൂസിയം പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഹജൂർ കച്ചേരി അങ്കണത്തിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയിൽ ഇ. ടി മുഹമ്മദ് ബഷീർ എം. പി മുഖ്യാതിഥിയാകും. കെ. പി. എ മജീദ് എം. എൽ. എ അധ്യക്ഷനാവും. മലബാറിലെ കോളനി വാഴ്ചയുടെയും അതിനെതിരായി നടന്ന നാനാവിധമായ ചെറുത്തുനിൽപ്പുകളുടെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ചരിത്രസ്മാരകമാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1792 ൽ മലബാർ ബ്രിട്ടീഷ് അധീനതയിലായതോടെ മലബാറിൽ കോളനി ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായി പലതരത്തിലുള്ള സ്ഥാപനങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ സ്ഥാപിതമായതാണ് തിരൂരങ്ങാടി ഹജൂർ കച്ചേരി മന്ദിരം. 1921 പോരാട്ടത്തിന്
തുടക്കം കുറിക്കാൻ കാരണമായ വെടിവെപ്പ് നടന്നത് ഹജൂർ കച്ചേരി കെട്ടിടത്തിന് മുമ്പിൽ വെച്ചായിരുന്നു. അന്ന് കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ല...
