Tag: Training

കർഷക പരിശീലനങ്ങൾക്ക് തുടക്കം ; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു
Kerala, Malappuram

കർഷക പരിശീലനങ്ങൾക്ക് തുടക്കം ; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു

മലപ്പുറം : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ...
Education, Information

സൗജന്യ പി എസ് സി പരിശീലനം

വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍പി എസ് സി / യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.2023 ജൂലെെ മുതല്‍ ഡിസംബര്‍ വരെയുള്ളറഗുലർ /ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായ പ്ലസ്ടു യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്‍റെയും,യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.ജൂണ്‍ 5 മുതല്‍20 വരെ അപേക്ഷ സ്വീകരിക്കും.വിവരങ്ങൾക്ക് ഫോൺ:0494 2468176989523881580896145418590112374 ...
Information

സൗജന്യ സംരംഭകത്വ പരിശീലന പരിപാടി

പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 12ന് മുമ്പ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ nbfc.norka@kerala.gov.in എന്ന വെബ്‌സൈറ്റ്, nbfc.coordinator@gmail.com എന്ന ഇ മെയിൽ എന്നിവ വഴി ലഭിക്കും. ഫോൺ: 0471-2770534, 8592958677. ...
Health,, Information

ജീവൻരക്ഷാ പരിശീലന ക്ലാസ് ശ്രദ്ധേയമായി

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ജീവൻ രക്ഷാ പരീശീലന ക്ളാസ് സംഘടിപ്പിച്ചു.തിരൂരങ്ങാടി താലൂക്ക് ദുരന്ത നിവാരണ സേനയും എം.എ ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ നജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി താലൂക്ക് ടി.ഡി.ആർ.എഫ് കോഡിനേറ്റർ ലബീബ് തിരൂരങ്ങാടി ക്ളാസിന് നേതൃത്വം നൽകി. മുജീബ് വി.കെ കൊടിഞ്ഞി,ഫൈസൽ കുഴിമണ്ണിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ നന്ദി പറഞ്ഞു.വീട്ടിലും സ്കൂളിലും സാമൂഹിക ചുറ്റുപാടിലുമായി ജീവിതത്തിൽ നേരിടുന്ന അപകടങ്ങളെ തരണം ചെയ്യാനും പ്രതിസന്ധികളെ മറികടക്കാനും രക്ഷ നേടാനുള്ള മാർഗങ്ങളും വഴികളും പ്രാക്ടിക്കലോടൂ കൂടി വിദ്യാർത്ഥികൾ ക്ക് വിശദീകരിച്ചു കൊടുത്തു.വിദ്യാർഥികളുടെ വിവിധ സംശയങ്ങൾക്കുള്ള മറുപടി യും നൽകി.സകൗട്ട് ആൻഡ് ഗൈഡ്,ജെ.ആർ.സി,തഖ് വിയ യൂണിറ്റുകളിൽ ...
error: Content is protected !!