Saturday, October 17

Tag: TT abdul rasheed

ടി.ടി.അബ്ദുറഷീദിൻ്റെ  നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു
Other

ടി.ടി.അബ്ദുറഷീദിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ടി.ടി. അബ്ദുറഷീദ് ന്റെ നിര്യാണത്തിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡന്റ് അബ്ദു റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് ന്റെ വിയോഗം സൊസൈറ്റിക്കും ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്തിനും തീരാനഷ്ടമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും യോഗത്തിൽ അനുസ്മരിച്ചു.ഖലീൽ സി.എച്ച്, സാബിർ പി. കൊടിഞ്ഞി, അബ്ദുറഹീം പൂക്കത്ത്, സി.വി. സലിം, കാടേരി സൈതലവി, നാസർ ചുള്ളിപ്പാറ, പി.കെ. കുട്ടി, റഫീഖ് മാസ്റ്റർ, എ.ടി. ജാബിർ, സലിം ചുള്ളിപ്പാറ, നാസർ ചുള്ളിപ്പാറ, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.അബ്ദുറഷീദ് ന്റെ പൊതുപ്രവർത്തന രംഗത്തെ ആത്മാർത്ഥമായ ഇടപെട...
തിരൂരങ്ങാടി സ്വദേശി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു
Obituary

തിരൂരങ്ങാടി സ്വദേശി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി ടി.ടി. അബ്ദുൽ റഷീദ് അന്തരിച്ചു. മയ്യിത്ത് നമസ്കാരം 4.15 ന് തിരൂരങ്ങാടി യത്തീംഖാന പള്ളിയിലും, അതിനുശേഷം 4 30 ന് ചിനക്കലെ പള്ളിയിൽ നമസ്കാരവും മറവ് ചെയ്യലും നടക്കും. സംഗമം അയൽക്കൂട്ടം പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : ആമിന കോഴിക്കൽ. മക്കൾ : ഷഹനാസ് ( എസ് എൻ എo ഹയർ സെക്കന്ററി സ്കൂൾ പരപ്പനങ്ങാടി) റിസ്വാന ( തീരുർ- മുത്തൂർ എ എo എൽ പി സ്കൂൾ), ഷെയില (തൊട്ടശ്ശേരിയാറ ), ശബാന ( കളിയാട്ടുമുക്ക് ), ഡോ. റിസ്‌വാൻ (ഹോമിയോ ക്ലിനിക്). മരുമക്കൾ : മൊയ്‌ദീൻ ഷാ കോനാരി, റഫീഖ് മുഹമ്മദ് പൂവൻചേരി , പി ഇ സനിത്ത്, വി.പി.ഫർഹാൻ, സുമയ്യ തസ്നി (മേലങ്ങാടി ). സഹോദരങ്ങൾ : മുഹമ്മദ് അലി, ഷാഹുൽ ഹമീദ്, സുഹറാബി, പരേതരായ അബ്ദുൽ കരീം, സൈനബ....