Tag: Uae

സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ; നിയമം കര്‍ശനമാക്കി യുഎഇ
Other

സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ; നിയമം കര്‍ശനമാക്കി യുഎഇ

അബുദാബി: സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് യുഎഇ. സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്പതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ തൊഴില്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി വിസിറ്റ് വിസക്കാര്‍ കമ്പനികളില്‍ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്പനികള്‍ തൊഴില്‍ വിസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശകരെ കബിളിപ...
Other

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ റംസാൻ ആരംഭം

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റംസാന് തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ മാസപ്പിറവി കണ്ടതായി ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ചൊവ്വാഴ്ചയാകും റംസാൻ ആരംഭം. ഹിലാൽ കമ്മിറ്റി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹിജ്‌റ കമ്മിറ്റി തിങ്കളാഴ്‌ച നോമ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ...
Malappuram, Obituary, Other

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചക്കാലക്കുത്ത് റോഡില്‍ പുല്‍പയില്‍ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകന്‍ സച്ചിന്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. അബുദാബിയില്‍നിന്ന് ഷാര്‍ജയിലെ താമസസ്ഥലത്തേക്ക് കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം നടന്നത്. സച്ചിന്റെ ഭാര്യ ഷാര്‍ജയിലായിരുന്നു. ഷാര്‍ജയിലുള്ള ഭാര്യ അപൂര്‍വയെയുംകൂട്ടി ഇന്ന് നാട്ടിലേക്ക് വരേണ്ട ദിവസം ആയിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട് ...
Kerala, Local news, Other

യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര സ്വദേശിക്ക്

വേങ്ങര : ദുബൈ ഇന്ത്യന്‍ കോണ്‍സലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച ഏര്‍പ്പെടുത്തിയ യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര, വലിയോറ പുത്തനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കുട്ടിക്ക്. അജ്മാനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക കാര്യ കോണ്‍സലില്‍ നിന്ന് അബ്ദുല്ലക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. നിലവില്‍ യു.എ.ഇ യിലെ റാസല്‍ഖയ്മയിലെ ഇന്ത്യന്‍ അസോസിയേഷന് കീഴിലുള്ള സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് അബ്ദുല്ലക്കുട്ടി. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി രണ്ട് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ രംഗത്ത് സേവന പരിചയമുള്ള അബ്ദുല്ലകുട്ടി തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ത്രിപുരയിലെ കേന്ദ്രീയ വിദ്യാലയം, മലപ്പുറത്തെ എം.സി.ടി. ...
Education, Information

യുഎഇക്ക് പിന്നാലെ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി അറേബ്യ

യുഎഇക്ക് പിന്നാലെ മൂന്ന് ദിവസത്തെ അവധി ദിവസം സൗദി അറേബ്യയും പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പ്രതിവാര അവധി മൂന്ന് ദിവസത്തേക്ക് നീട്ടാനുള്ള സാധ്യതയെക്കുറിച്ച് നിലവില്‍ തൊഴില്‍ സമ്പ്രദായം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു ട്വീറ്റിന് മറുപടിയായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ക്കായി ഒരു സര്‍വേ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് സിസ്റ്റത്തിന്റെ കരട് മുന്നോട്ട് വച്ചിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ക്കുള്ള വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്തുന്നതിനും വര്‍ധിച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുന്നതിനുമായി ആനുകാലിക അവലോകനത്തിലൂടെ മന്ത്രാലയം നിലവിലെ തൊഴില്‍ സമ്പ്രദായം പഠിക്കുകയാണെന്ന് ട്വീറ്റില്‍ പറയുന്നു. 2022 ജനുവരി 1-ന് യുഎഇ ഒരു ചെറിയ വര്‍ക്ക് വീക്ക് അവതരിപ്പിച്ചിരുന്നു. അതേ...
Gulf

വിസയ്ക്കുള്ള ഡെപ്പോസിറ്റ് തുക യു എ ഇ വർധിപ്പിച്ചു

അബുദാബി∙ യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ) വർധിപ്പിച്ചു. പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹത്തിനു (33855 രൂപ) പകരം ഇനി 3000 ദിർഹം (67711രൂപ) വീതം നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി (112852 രൂപ). നിലവിൽ 2000 ദിർഹമായിരുന്നു (45140 രൂപ).വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കി (50 ദിർഹം) ഏകീകരിച്ചു. ...
Gulf

90 ദിവസത്തെ വിസിറ്റിംഗ് വിസ യുഎഇ പൂർണമായും നിർത്തി

അബുദാബി: 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി. ദു​​ബൈ ഒഴികെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ നേ​ര​ത്തെ 90 ദിവ​സ സ​ന്ദ​ർ​ശ​ക വി​സ നി​ർ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ദു​ബൈ​യും വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച വ​രെ വി​സ ല​ഭി​ച്ച​വ​ർ​ക്ക് 90 ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​വും.നേ​ര​ത്തെ അ​നു​വ​ദി​ച്ച വി​സ​യി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. അ​തേ​സ​മ​യം, സ​ന്ദ​​ർ​ശ​ക വി​സ നി​ർ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ ല​ഭി​ക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 തൊ​ഴി​ല​ന്വേ​ഷി​ച്ച്​ വ​രു​ന്ന​വ​ർ​ക്ക്​ പു​തി​യ 'ജോ​ബ് എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ'​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഈ ​വി​സ ന​ൽ​കു​ന്ന​ത്. എ​ന്നാ...
Gulf, Information

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെജാഗ്രത പാലിക്കണം- നോര്‍ക്ക റൂട്ട്സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ യ്ര്രാതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.inല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.   അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.  തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വ...
Other

വ്ലോഗർ റിഫ മെഹ്‌നു തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വ്‌ളോഗർ റിഫ മെഹ്നുവിന്റെ റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. റിഫയുടേത് തൂങ്ങി മരണമെന്ന് റീപോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്നാണ് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. മൃതദേഹത്തിൽ കഴുത്തിൽ ഒരടയാളമുണ്ടെന്നും ഇത് തൂങ്ങിമരണത്തിൽ കാണാറുളളതാണെന്നും ഫോറൻസിക് സംഘം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. വിശദമായ കണ്ടെത്തലുകൾ ഇനിയും വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതെ തുടർന്നാണ് റീ പോസ്റ്റുമോർട്ടം നടത്തിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റ്‌മോർട്ടം ...
error: Content is protected !!