Tag: vazhikkadavu

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ; ഗൃഹനാഥന്‍ അറസ്റ്റില്‍
Malappuram

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ; ഗൃഹനാഥന്‍ അറസ്റ്റില്‍

മലപ്പുറം: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവിലാണ് സംഭവം. വഴിക്കടവ് പുന്നക്കല്‍ സ്വദേശി ഷൗക്കത്തലിയെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷൗക്കത്തലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൗക്കത്തലിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ കഞ്ചാവ് ചെടികള്‍ ഇയാള്‍ നട്ടുവളര്‍ത്തിയതാണ് എന്ന് ഇയാള്‍ സമ്മതിച്ചു. ഷൗക്കത്തലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ചെടികളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ...
Malappuram

ബൈക്കില്‍ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടി ; യുവാവിന് പരിക്ക്

മലപ്പുറം: മലപ്പുറത്ത് പുലി മുന്നില്‍ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരിക്ക്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് - രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താര്‍ അസർന് (32) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. അസർ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ അസർന്റെ തുടയ്ക്ക് പരിക്കേറ്റു. ബാർബർ ഷോപ്പ് ഉടമയാണ് അസർ. കടയടച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പുലിയെ ഇടിച്ച് ബൈക്ക് തെറിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് അസർ ഒരു വീട്ടിലേക്ക് ഓടിക്കയറി. നിലവില്‍ മണിമൂളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ...
Malappuram, Other

മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. വഴിക്കടവ് വിഇഒ നിജാഷിനെയാണ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയത്. ചുങ്കത്തറ സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ആണ് നടപടി. സ്ഥലവും വീടും ലഭിച്ചതിന്റെ രേഖകള്‍ ശരിയാക്കുന്നതിനാണ് നിജാഷ് വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ ഘട്ടമായി പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പതിനായിരം രൂപ വീട്ടമ്മ വിഇഒക്ക് നല്‍കുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ...
Kerala, Malappuram

മലപ്പുറത്ത് പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിക്ക് തടവും പിഴയും

മലപ്പുറം: പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ മഞ്ജു എന്ന ബിനിതയെയാണ് (36) ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്റഫാണ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം. 2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. അയല്‍വീട്ടിലെ പെണ്‍കുട്ടി യുവതിയുടെ വീട്ടില്‍ കളിക്കാനായി വന്നപ്പോഴാണ് സംഭവം. യുവതി സ്വന്തം വീട്ടില്‍വെച്ച് നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വഴിക്കടവ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ പി.അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവ...
Kerala, Malappuram

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ

വഴിക്കടവ് : പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...
error: Content is protected !!