കേരളത്തിൽ പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് ഒരു ‘ജീവൻ’ കൂടി സമ്മാനം, മടക്കത്തിന് സൗജന്യ വാഹനവും!
തിരുവനന്തപുരം : പ്രസവശേഷം ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷത്തൈ സമ്മാനമായി നൽകുന്ന 'ജീവൻ' എന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് എസ്എടി ആശുപത്രിയിലെ ടീമിന് വൃക്ഷത്തൈ കൈമാറി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ജബ്ബാർ, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്‌സിങ് ഓഫീസർമാരായ ജ്യോതി, സജിത എന്നിവർക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്.
സംസ്ഥാന സർക്കാരിന്റെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ നഴ്‌സിംഗ് ഓഫീസറാണ് ജ്യോതി. തലമുറകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത് വനം വകുപ്പുമായി ചേർന്നാണ്. പ്രസവം നടക്കു...