ഫണ്ടും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി
നടപടി സി പി എം ഇടപെടലിനെ തുടർന്ന്
കെട്ടിടത്തിന് ഫണ്ടും വാഹനവും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി.
വേങ്ങര മണ്ഡലത്തിലേക്ക് അനുവദിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ കൊളപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനം. തിരൂരങ്ങാടി പനമ്പുഴ റോഡില്‍ കൊളപ്പുറം സ്‌കൂളിന് സമീപത്ത് റോഡരികിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ 40 സെന്റ സ്ഥലമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മരാമത്ത് വകുപ്പ് സ്ഥലം സര്‍വേ നടത്താന്‍ താലൂക്ക് സര്‍വേ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് വേങ്ങരയിലേക്ക് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. കുന്നുംപുറത്ത് എആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി മന്ത്രിതല യോഗത്തില്‍ 4...