Tag: Vengara

തിരൂരങ്ങാടി പനമ്പുഴ റോഡിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു
Accident

തിരൂരങ്ങാടി പനമ്പുഴ റോഡിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു

തിരൂരങ്ങാടി : പനമ്പുഴ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു, 2 പേർക്ക് പേർക്ക് പരിക്കേറ്റു. വേങ്ങര കൂരിയാട് മാടംചിന സ്വദേശി പള്ളിയാളി റഷീദിന്റെ മകൻ മുഹമ്മദ് സവാദ് (19 ആണ് മരിച്ചത്. നബീൽ (18), ആഷിഖ് (18) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് അപകടം. തിരൂരങ്ങാടി കൊളപ്പുറം റോഡിൽ വളവിൽ പഴയ ടോൾ ബൂത്തിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും എതിരെ വന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സക്കായി കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സവാദ് മരണപെട്ടു. മറ്റുള്ളവർ ചികിത്സയിലാണ്. ...
Local news

വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം 2024ന്റെ ലോഗോ പ്രകാശനം ഇ ടി മുഹമ്മദ് ബഷീര്‍ എം. പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശാസ്‌ത്രോത്സവം പബ്ലിസിറ്റി കണ്‍വീനറും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അമീര്‍ അലി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി ചെയര്‍മാനും ഏ.ആര്‍.നഗര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ലൈല പുല്ലൂണി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി അംഗങ്ങളും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുമായ അംജദ്, ഇര്‍ഫാന്‍, മുനീര്‍ എന്നിവരും സംബന്ധിച്ചു ഉപജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കോട്ടക്കല്‍ സ്വദേശിയായ ഫവാസ് കോപ്പിലാന്റെ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ...
Accident

ചെമ്മാട് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെമ്മാട് : പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സി പി നാസർ ആണ് മരിച്ചത്. ഇന്ന് ഞായറാഴ്ച രാത്രി 11.15 നാണ് അപകടം. തൃക്കുളം സ്കൂളിന് സമീപം കിസാൻ കേന്ദ്രത്തിൽ വെച്ചാണ് അപകടം. എക്സ്ചേഞ്ച് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് വന്ന സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ നാസറിനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്‌തിരിക്കുന്നു. 12 മണിയോടെ മരണപ്പെട്ടു. കബറടക്കം തിങ്കളാഴ്ച. ...
Accident, Local news

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വേങ്ങര കച്ചേരിപ്പടി പത്ത്മൂച്ചി സ്വദേശി ഉള്ളാടന്‍ ഷഹബാസ് (28) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി… കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
Local news

റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി

എആര്‍ നഗര്‍ : പഞ്ചായത്തിലെ ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ എം എആര്‍ നഗര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തി. ടിപ്പു സുല്‍ത്താന്‍ റോഡ് ശോചനീയവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക, റോഡ് പഞ്ചായത്ത് പിഡബ്ല്യൂഡിക്ക് കൈമാറാന്‍ നടപടി സ്വീകരിക്കുക, വികസന രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക. തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ടിപ്പു സുല്‍ത്താന്‍ റോഡ് വി കെ പടി മുതല്‍ ചെണ്ടപ്പുറായ വഴി യാറത്തുംപ്പടിയിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. പരിപാടി കെപി സമീര്‍ ഉദ്ഘാടനം ചെയ്തു. സി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഇ വാസു, ഇബ്രാഹിം മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ടി മുജീബ് സ്വാഗതവും ഷിജിത്ത് മമ്പുറം നന്ദിയും പറഞ്ഞു ...
Local news

സൗജന്യ ഹോമിയോ – വയോജന മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

എ. ആർ നഗർ : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ കീഴിൽ "മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ഹോമിയോപ്പതിയും" എന്ന വിഷയത്തിൽ സൗജന്യ ഹോമിയോ വയോജന ക്യാമ്പ് സംഘടിപ്പിച്ചു. എസ് സി പി ഹോമിയോപ്പതിക്ക് സെന്റർ അറളപ്പറമ്പ് കുന്നുംപുറത്ത് വെച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. എ. ആർ നഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ് ഡോ. സമീർ. സി (മെഡിക്കൽ ഓഫീസർ എസ് സി പി ഹോമിയോ ഹെൽത്ത് സെന്റർ അരളപ്പറമ്പ് ) നിർവഹിച്ചു . ഡോ. സുൽഫത്ത് പി , ഡോ.ഷമീം റഹ്മാൻ, മെമ്പർമാരായ ജൂസൈറ മൻസൂർ, ജാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. കെ ഫിർദൗസ് സ്വാഗതവും പ്രദീപ് കുമാർ കെ എം നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ നേത്രദാന ക്യാമ്പ്, രക്തനിർണയ ക്യാമ്പ്, ഫിസിയോ...
Local news

സാക്ഷരതാ ദിനാചരണം ; എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവിനെ ആദരിച്ചു

വേങ്ങര: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് സാക്ഷരതാ സമിതി എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവ് വി.ഭാസ്‌കരനെയും തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ റഫീക്ക് മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം ഇ കെ സുബൈര്‍ മാസ്റ്റര്‍, അഷ്‌റഫ് മാസ്റ്റര്‍, ആബിദ. പി, ദേവി. വി, ശ്രീദേവി പി. ടി, മസീദ എന്നിവര്‍ സംസാരിച്ചു. ദുരന്തനിവാരണത്തെ കുറിച്ച് എം. നജീബ് ക്ലാസ്സ് എടുത്തു. ...
Other

പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അനുസരിച്ചായിരിക്കും സീറ്റുകൾ ഉണ്ടാകുക. 50 ശതമാനം സ്ത്രീകൾക്ക് ഉള്ളതിനാൽ ജനറൽ സീറ്റ് കുറവാകും. 50 ശതമാനം സ്ത്രീ സംവരണ ത്തിന് പുറമെ എല്ലാ സ്ഥാപനങ്ങളിലും എസ് സി സംവരണ സീറ്റും ഉണ്ട്. ചില സ്ഥാപനങ്ങളിൽ എസ് സി ജനറൽ സംവരണ ത്തിന് പുറമെ എസ് സി സ്ത്രീ സംവരണവും എസ് ടി സംവരണവും ഉണ്ട്. ഇതെല്ലാം ഒഴിവാക്കി ബാക്കിയുള്ളതാണ് ജനറൽ സീറ്റ് ഉള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 വാർഡുകളായി വർധിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ 16, വേങ്ങര 18, കൊണ്ടോട്ടി 18, താനൂർ 17, മലപ്പുറം 17, നിലമ്പുർ15, വണ്ടൂർ 18, അരീക്കോട് 19, പെരിന്തൽമണ്ണ 19, മങ്കട 15, കുറ്റിപ്പുറം 17, പൊന്നാനി 14, പെരുമ്പടപ്പ് 14, കാളികാവ് 16 എന്നിങ്ങനെയാണ് ...
Local news

കൂരിയാട് കുറ്റൂർ പ്രദേശത്ത് ഭീതിപരത്തി നിരവധി പേരെ അക്രമിച്ച നായക്ക് പേ വിഷബാധ ; ജാഗ്രതാ നിർദേശം

വേങ്ങര : കൂരിയാട് കുറ്റൂർ പ്രദേശത്ത് ഭീതിപരത്തി നിരവധി പേരെ അക്രമിച്ചനായക്ക് പേ വിഷബാധഉള്ളതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ആ നായയുടെ കടിയേറ്റ ആരെങ്കിലും/ജീവികളൊ ഉണ്ടെങ്കിൽ അടിയന്തിരമായി ചികിത്സ തേടണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. നായയുമായി പെരുമാറിയവർ, മുറിവുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപെടേണ്ടതാണ്. ...
Local news

എ.ആര്‍.നഗറില്‍ നിന്നും കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എ.ആര്‍.നഗര്‍ : കൊടുവായുരില്‍ കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരത്തുപറമ്പില്‍ രവി (47) യെയാണ് കൊടുവായൂര്‍പാടം തോട്ടില്‍ മാരാത്ത് കടവിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെറിയ മാസികാസ്വാസ്ഥ്യമുള്ള ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരങ്ങാടി താലൂക്കാശൂപത്രിയിലെ പരിശോധനക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: പരേതനായ ചേരത്തുപറമ്പില്‍ ചിന്നന്‍. മാതാവ്: ശാന്തകുമാരി. സഹോദരന്‍: ശ്രീധരന്‍. ...
Local news

കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല ; എംപിക്ക് നിവേദനം നല്‍കി യൂത്ത് ലീഗ്

വേങ്ങര : കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എആര്‍ നഗര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. 1500 ഓളം വീടുകളാണ് പോസ്റ്റ് ഓഫീസ് പരിധിയിലുള്ളത്. എന്നാല്‍ ഇവിടെ പോസ്റ്റ്മാന്റെ അഭാവത്തില്‍ പലപ്പോഴും കത്തുകള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കാറില്ല. എആര്‍ നഗര്‍, കണ്ണമംഗലം, പെരുവള്ളൂര്‍, വേങ്ങര പഞ്ചായത്ത് പരിധികളിലെ 1500 ഓളം വീടുകള്‍ ഉള്‍പ്പെടുന്ന പോസ്റ്റ് ഓഫീസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല. ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് എംപിക്ക് നിവേദനം നല്‍കിയത്. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍ , കെ കെ സക്കരിയ , മുസ്തഫ ഇടത്തിങ്ങല്‍. റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി. എന്നിവര്‍ സംബന്ധിച്ചു. ...
Local news

ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക : എംഎല്‍എക്ക് നിവേദനം നല്‍കി മൈത്രി ഗ്രാമവാസികള്‍

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചേറൂര്‍ റോഡില്‍ കഴുകന്‍ചിനയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വേങ്ങര നിയോജക മണ്ഡലം എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം സമര്‍പ്പിച്ചു. കഴുകന്‍ചിനയില്‍ നിന്നും നെല്ലിത്തടംവഴി മിനി കാപ്പില്‍ റോഡ് വരെയുള്ള റോഡിന്റെ ഇരുവശവും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കൂട്ടായ്മയാണ് മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍. ഗ്രാമവാസികള്‍ക്കിടയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്ന മൈത്രി ഗ്രാമത്തിന്റെ എന്‍ട്രന്‍സ് ആയമൈത്രി സ്‌ക്വയറില്‍ ഇരുനില കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ക്ലബ്, മൈത്രി മാര്‍ക്കറ്റ്...
Local news

പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ, വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഉണ്ടായതായി റിപ്പോർട്ട്

പരപ്പനങ്ങാടി : വയനാടിന് പുറമെ പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം. ചെട്ടിപ്പടി, കീഴ്ച്ചിറ പച്ചേരിപ്പാടം ഭാഗങ്ങളിലാണ് പ്രകമ്പനമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഉഗ്രശബ്ദത്തോടെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീട്ടുകാർ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ ഉഗ്രശബ്ദമുണ്ടായതായും ജനൽചില്ലുകൾ കുലുങ്ങിയതായും പച്ചേരിപ്പാടത്തെ പാറക്കൽ ഉദയൻ പറഞ്ഞു. അതേസമയം വേങ്ങരയിലെ വിവിധ ഭാഗങ്ങളിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായതായി സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് . എ ആർ നഗർ വി കെ പടിയിലും വേങ്ങര കണ്ണാട്ടിപടിയിലും ഉണ്ടായതയാണ് റിപ്പോർട്ട്. എന്നൽ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല . ...
Local news

ഊരകം മല : ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം: പിഡിപി

മലപ്പുറം : ഊരകം മലയിലൂടെ ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പി.ഡി.പി മലപ്പുറം ജില്ലാ കമ്മറ്റി. ഊരകം മലയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മലയിലെ കരിങ്കല്ല് പാറകളും കുന്നുകളും ഈ രീതിയില്‍ പൊട്ടിക്കുകയാണെങ്കില്‍ അവിടെ മണ്ണും ഉരുളന്‍ കല്ലുകളും മാത്രം അവശേഷിക്കും. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ ഇങ്ങനെ നിരന്ന് കിടക്കുന്ന മണ്ണില്‍ ശക്തമായ മഴ പെയ്താല്‍ അതുമൂലം ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്റെ ഭീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതും നിലവില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ സംഭിച്ച ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേക്കാള്‍ ഭയാനകരവുമായിരിക്കും. ഇത് മലപ്പുറം ജില്ലയിലെ പല മേഖലയെയും സാരമായി ബാധിക്കുമെന്നും പിഡിപി മുന്നറിയിപ്പ് നല്‍കി. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി...
Local news

ലീഗിന് ഇനി വൈറ്റ് ഗാര്‍ഡ് മാത്രമല്ല ഗ്രീന്‍ ഗാര്‍ഡും ; ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചു

വേങ്ങര : മുസ്ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ് വൈറ്റ് ഗാര്‍ഡ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ആളുകള്‍ക്ക് തുണയായി എത്തുന്ന മുസ്ലിം ലീഗിന്റെ സന്നദ്ധസേന. എന്നാല്‍ ഇപ്പോള്‍ ഇതാ വനിതാ തലത്തിലും പുതിയ സന്നദ്ധ സേനക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഗ്രീന്‍ ഗാര്‍ഡ് എന്ന പേരിലാണ് സന്നദ്ധ സേനക്ക് രൂപം നല്‍കിയിരിക്കുന്നത്. വേങ്ങര നിയോജകമണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വനിത ലീഗ് സന്നദ്ധസേന 'ഗ്രീന്‍ ഗാര്‍ഡ് വളണ്ടിയര്‍' ' ഔദ്യോഗികമായി ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സന്നദ്ധ സേനയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപ നേതാവും മുസ്ലിം ലീഗ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി ലൈല പുല്ലൂണി, ജില്ല വൈസ് പ്രസിഡന്റ് വാക്കിയത് റംല, മണ്ഡലം പ്രസിഡന്റ് സമീറ പുളിക്കല്‍, സെക്രട്ടറി ജുസൈറ മന്‍സൂര്‍ മറ്റു ...
Local news

എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി

എആര്‍ നഗര്‍ : എ ആര്‍ നഗറില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളില്‍ രണ്ടാഘട്ടം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം , കൊളപ്പുറം ഭാഗങ്ങളില്‍ വെള്ളം കയറിയ നാന്നൂറോളം വീടുകളിലാണ് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകനെടേയും, കുറ്റൂര്‍ നോര്‍ത്ത് സ്‌കൂള്‍ അധ്യാപകന്‍ ശ്രീജിത്ത് ന്റെയും ആശാപ്രവര്‍ത്തകരുടേയും നേതൃത്ത്വത്തില്‍ കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് എന്‍എസ്എസ് യൂണിറ്റ് 1 4 3 യിലെ 50 ഓളം വിദ്യാര്‍ത്ഥികള്‍ളാണ്‌സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ...
Local news

സ്വന്തമായി വിളയിച്ച 1000 കിലോ അരി ദുരിതബാധിതര്‍ക്കു നല്‍കി പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസ് വിദ്യാര്‍ ഥികൾ

വേങ്ങര : സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മിറ്റി സെക്രട്ടറി മുബാറക്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ടി. ഹംസ, കാര്‍ഷിക ക്ലബ്ബ...
Local news

പാരീസ് ഒളിംപിക്‌സിന് പിന്തുണയുമായി കുറ്റൂര്‍ എ എം എല്‍ പി എസ് ദീപശിഖാ പ്രയാണം നടത്തി

വേങ്ങര: 33-ാമത് പാരീസ് ഒളിമ്പിക്‌സിന് പിന്തുണയുമായി എ എം എല്‍ പി എസ് കുറ്റൂരിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ദീപശിഖാ പ്രയാണം നടത്തി. വളരെ ആവേശത്തോട് കൂടിയാണ് കുട്ടികള്‍ 33 ാമത് പാരീസ് ഒളിമ്പിക്‌സിനെ വരവേറ്റത്. പ്രധാന അധ്യാപകന്‍ പിഎന്‍ പ്രശോഭില്‍ നിന്നും സ്‌പോര്‍ട്‌സ് ലീഡര്‍ ആയ മുഹമ്മദ് റബീഹ് സി ദീപശിഖ ഏറ്റുവാങ്ങുകയുംപാക്കടപ്പുറായ അങ്ങാടിയെ വലം വെച്ച് വനിതാ ക്യാപ്റ്റനായ ഫാത്തിമ റിന്‍ഷ പി എ ഏറ്റുവാങ്ങി കുട്ടികളുടെ കൂട്ടയോട്ടത്തോട് കൂടി സ്‌കൂളിനെ വലം വെച്ച് ദീപശിഖ സ്‌പോര്‍ട്‌സ് മിനിസ്റ്ററായ നൗഫല്‍ മാഷിന് കൈമാറി. തുടര്‍ന്ന് അസംബ്ലി ചേരുകയും ഒളിമ്പിക്‌സ് പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു. ദീപശിഖ പ്രയാണത്തിലൂടെ കുട്ടികളിലും സമൂഹത്തിലും ഒളിമ്പിക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നേട്ടത്തെക്കുറിച...
Local news

വേങ്ങരയില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവം ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

വേങ്ങര : വേങ്ങരയില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇയാള്‍ ദുബായ് വഴി സൗദിയിലേക്ക് കടന്നപ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു 2024 മേയ് രണ്ടിനാണ് വേങ്ങര സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. ആറാംദിവസം മുതല്‍ ഉപദ്രവം തുടങ്ങി. മര്‍ദനം രൂക്ഷമായപ്പോള്‍ മേയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ യുവതി 23ന് മലപ്പുറം വനിതാസ്റ്റേഷനില്‍ പരാതി നല്‍കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സംശയത്തിന്റെ പേരിലുമാണ് മര്‍ദനം എന്ന് പരാതിയില്‍ പറയുന്നു. ഫായിസിന്റെ മാതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി കേസെടുത്തിരുന്നു. മുഹമ്മദ് ഫായിസിന...
Local news, Malappuram

അക്ഷയ കേന്ദ്രം തിരഞ്ഞെടുപ്പ്: അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂ 24, 25 തിയതികളില്‍, നന്നമ്പ്ര, വേങ്ങര പഞ്ചായത്തുകളുടേത് 25 ന്

മലപ്പുറം : ജില്ലയിലെ പുതിയ 16 ഇടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി അപേക്ഷ നല്‍കി ഓണ്‍ലൈന്‍ പരീക്ഷ പാസായവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 24, 25 തീയതികളില്‍ നടക്കും. മലപ്പുറം സിവി!ല്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ കത്ത് അപേക്ഷകര്‍ നല്കിയ ഇമെയില്‍ ഐഡിയിലേക്ക് നല്കിയിട്ടുണ്ട്. ജൂലൈ 24 ന് മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരാട്ട്കുന്ന്, ചീനിക്കമണ്ണ്, കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഇന്ത്യാനൂര്‍, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അരൂര്‍, കുറ്റിപ്പുറം പഞ്ചായത്തിലെ പേരശ്ശന്നൂര്‍, മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മുണ്ടിതൊടിക, എന്നീ പ്രദേശങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും 2024 ജൂലൈ 25 ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ ...
Accident

സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശിക്ക് ദാരുണാന്ത്യം

വേങ്ങര : സൗദിയില്‍ വാഹനാപകടത്തില്‍ വേങ്ങര സ്വദേശി മരണപ്പെട്ടു. വലിയോറ ചെനക്കല്‍ സ്‌കൂള്‍ റോഡ് സ്വദേശി കല്ലന്‍ ഉനൈസ് ആണ് മരിച്ചത്. സൗദി ബുറൈദില്‍ വച്ചുണ്ടായ വാഹനപകടത്തിലാണ് ഉനൈസ് മരണപ്പെട്ടത്. 13-ാം വാര്‍ഡ് മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറി കല്ലന്‍ ഹുസൈന്‍ കുട്ടി (ആപ്പ) യുടെ മകനാണ് ഉനൈസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ...
Local news

വേങ്ങര റവന്യു ടവറും, ഫയർ സ്റ്റേഷനും യാഥാർഥ്യമാകുന്നു

വേങ്ങര: വാടക കരാർ കാലാവധി അവസാനിച്ചതും നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതുമായ വേങ്ങരയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, താലൂക്ക് വ്യവസായ കേന്ദ്രം, സബ് ട്രഷറി തുടങ്ങിയവ ഒരെ കുടക്കീഴിൽ കൊണ്ട് വരുന്നതിന് വേണ്ടി നിർദ്ദേശിക്കപ്പെട്ട റവന്യു ടവർ ഉടൻ യാഥാർഥ്യമാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. എം എൽ എ യുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ തല മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ വേങ്ങര വില്ലജ് ഓഫീസ് സ്ഥിതി ചെയ്യുന്ന 18 സെന്റ് സ്ഥലത്ത് അത്യാവശ്യ സൗകര്യങ്ങളൊരുക്കി കെട്ടിടം നിർമ്മിക്കാൻ ധാരണയായി. പൊളിക്കാനുള്ള കാലാവധി അവസാനിക്കാത്ത നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി ഉടൻ ലഭ്യമാക്കും. കൊളപ്പുറത്ത് പൊതുമരാമ...
Local news

വേങ്ങരയില്‍ നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദനമേറ്റ സംഭവം ; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

വേങ്ങര : വേങ്ങരയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ ക്രൂരമര്‍ദനത്തിരയായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ മലപ്പുറം വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ ബോധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. അതേസമയം നവവധുവിന് ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ പൊലീസില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പരാതിയില്‍ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിന് ശേഷമാണ് വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോട...
Local news

വേങ്ങരയില്‍ മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : മധ്യവയസ്‌കനെ വീട്ടിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര ചുള്ളിപ്പറമ്പ് കൊട്ടേക്കാട്ടില്‍ മുഹമ്മദിന്റെ മകന്‍ യൂസുഫ് (52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബാത്ത് റൂമില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ...
Local news

കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹൈബ്രിഡ് ലഹരിക്കടത്ത് സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ ; പിടിയിലായത് വേങ്ങര സ്വദേശി

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നുന്ന രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. വേങ്ങര കുറ്റൂര്‍ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങള്‍ (38) ആണ് പിടിയിലായത്. ഇതോടെ ഈ കേസുമായി പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി. കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ നിന്നും രണ്ട് ദിവസം മുന്‍പ് ലഹരി കടത്ത് സംഘത്തലവന്‍ ദുബായിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജാസിര്‍ അബ്ദുള്ളയെ മുംബൈ എയര്‍പോര്‍ട്ടല്‍ നിന്നും ആണ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ തായ് ഗോള്‍ഡുമായി പിടികൂടിയിരുന്നു. വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവര...
Local news

വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

മലപ്പുറം : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ് എന്ന...
Local news, Malappuram

വേങ്ങര സ്വദേശിയുടെ `ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

വേങ്ങര : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ...
Obituary

ഊരകത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഊരകം : യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഊരകം മേൽമുറി പുല്ലഞ്ചാൽ കൊളക്കാട്ടു പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ബഷീർ (24) ആണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന റോഡരികിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.45 നും 7.30 നും ഇടയിലാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ...
Local news

അറിവിന്റെ പുതു തലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ്

വേങ്ങര : യുവ പഠിതാക്കളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് കാമ്പയിൻ്റെ ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ഊരകം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിനുമുള്ള ഉപദേശവും മാർഗനിർദേശവും നൽകും. പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സിഡിഎസ് തലത്തിൽ പരിശീലനം നൽകുന്നത്. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ.കെ അബൂബക്കർ മാസ്റ്റർ സി.ആർ.പി പി.കെ ജ്വാല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക്‌ കോഡിനേറ്റർ അബ്ദുൽ കയ്യൂമ് സി.ഡി.എസ് ഭാരവാഹികളായ മോനിഷ.കെ.സി സത്യഭാമ.പി അമ്പിളി. കെ.ടി സരിത.കെ സാജിദ തുടങ്ങിയവർ സംസാരിച്ചു. ...
Local news

പറപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

പറപ്പൂര്‍ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ലീഡേഴ്‌സ് മീറ്റ് മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. അബൂദാബി ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹിദായത്തുള്ളക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, മണ്ഡലം ഭാരവാഹികളായ ടി.മൊയ്തീന്‍ കുട്ടി, ഇ കെ സുബൈര്‍ മാസ്റ്റര്‍, പഞ്ചായത്ത് ഭാരവാഹികളായ വി.എസ് ബഷീര്‍ മാസ്റ്റര്‍, എന്‍.മജീദ് മാസ്റ്റര്‍, സി.അയമുതു മാസ്റ്റര്‍, എം.കെ ഷാഹുല്‍ ഹമീദ്,മജീദ് പാലാത്ത്, അലി കുഴിപ്പുറം, ഇ.കെ സൈദുബിന്‍, കെ.അബ്ദുസ്സലാം, സഫിയ കുന്നുമ്മല്‍, പി.ടി റസിയ, ആബിദ പറമ്പത്ത്, കെ.എം മുഹമ്മദ്, എ.വി ഇസ്ഹാഖ് മാസ്റ്റര്‍, പി.മുഹമ്മദ് ഹനീഫ, മുഹമ്മദ് പറമ്പത്ത്, ടി.മുഹമ്മദ് മാസ്റ്റര്‍, വി.എസ് ...
error: Content is protected !!