കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഹൈബ്രിഡ് ലഹരിക്കടത്ത് സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ ; പിടിയിലായത് വേങ്ങര സ്വദേശി
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്നുന്ന രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. വേങ്ങര കുറ്റൂര്‍ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങള്‍ (38) ആണ് പിടിയിലായത്. ഇതോടെ ഈ കേസുമായി പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി.
കണ്ണൂര്‍ പിണറായിയിലെ വീട്ടില്‍ നിന്നും രണ്ട് ദിവസം മുന്‍പ് ലഹരി കടത്ത് സംഘത്തലവന്‍ ദുബായിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജാസിര്‍ അബ്ദുള്ളയെ മുംബൈ എയര്‍പോര്‍ട്ടല്‍ നിന്നും ആണ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തെ ലോഡ്ജില്‍ നിന്ന് കണ്ണൂര്‍ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ തായ് ഗോള്‍ഡുമായി പിടികൂടിയിരുന്നു. വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ വിശ...