ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക : എംഎല്‍എക്ക് നിവേദനം നല്‍കി മൈത്രി ഗ്രാമവാസികള്‍
വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചേറൂര്‍ റോഡില്‍ കഴുകന്‍ചിനയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വേങ്ങര നിയോജക മണ്ഡലം എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം സമര്‍പ്പിച്ചു.
കഴുകന്‍ചിനയില്‍ നിന്നും നെല്ലിത്തടംവഴി മിനി കാപ്പില്‍ റോഡ് വരെയുള്ള റോഡിന്റെ ഇരുവശവും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കൂട്ടായ്മയാണ് മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍. ഗ്രാമവാസികള്‍ക്കിടയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്ന മൈത്രി ഗ്രാമത്തിന്റെ എന്‍ട്രന്‍സ് ആയമൈത്രി സ്‌ക്വയറില്‍ ഇരുനില കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ക്ലബ്, മൈത്രി മാര്‍ക്കറ്റ്,...






























