Friday, October 9

Tag: Vengara

ഹൃദയ സ്തംഭനം,  വേങ്ങര സ്വദേശി  അബുദാബിയിൽ അന്തരിച്ചു
Obituary

ഹൃദയ സ്തംഭനം, വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു

വേങ്ങര: ഹൃദയസ്തംഭനം മൂലം വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു. ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസക്കാരനായ കളത്തിങ്ങൽ ഐത്തുവിൻ്റെ മകൻ അബ്ദുൽ നാസർ(48) ആണ് മരിച്ചത്. മാർക്കറ്റിൽ ജോലിക്കാരനായ ഇദ്ദേഹം ആറു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. മാതാവ് : പാത്തുമ്മു തയ്യിൽ. ഭാര്യ: ആസ്യ . മക്കൾ: ലുബൈന, ഹാജറ, അഫ്സൽ, സഹ്‌ന. മരുമക്കൾ: ജാനിഷ് ( മലപ്പുറം അത്താണിക്കൽ),ഷക്കീർ ഹുസൈൻ (കൊളപ്പുറം), ആയിഷ ജുബൈരിയ . സഹോദരങ്ങൾ: മുനീർ, അബ്ദുസമദ്.( ഇരുവരും യു എ ഇ )....
വേങ്ങര ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും പാലിയേറ്റീവ് പരിരക്ഷാ – സംയുക്ത യോഗം സംഘടിപ്പിച്ചു
Local news

വേങ്ങര ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും പാലിയേറ്റീവ് പരിരക്ഷാ – സംയുക്ത യോഗം സംഘടിപ്പിച്ചു

വേങ്ങര : ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും പരിരക്ഷാ ഭാരവാഹികളുടേയും പെയിൻ ആൻറ് പാലിയേറ്റീവ് ചുമതല വഹിക്കുന്നവരുടെയും സംയുക്ത യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പെയിൻ ആൻറ് പാലിയേറ്റീവ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവപ്പെട്ട രോഗികൾക്ക് മികച്ച സംവിധാനങ്ങൾ ഒരുക്കി നൽകുന്ന തിനും ബ്ലോക്ക് പഞ്ചായത്ത് സദാ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അറിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ഫൈസൽ വിഷയം അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംജതാ ജാസ്മിൻ, തെന്നല പ്രസിഡണ്ട് സലീന കരുമ്പിൽ, കണ്ണമംഗലം പ്രസിഡണ്ട് ഹംസ ഉത്തമ്മാവിൽ , വേങ്ങര വൈസ് പ്രസിഡണ്ട് ടി.കെ കുഞ്ഞുമുഹമ്മദ്, എടരിക്കോട് വൈസ് പ്രസിഡണ്ട് ആബിദ പൈക്കാടൻ, പറപ...
പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു
Local news

പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

വേങ്ങര : കൂമണ്ണ - വലിയപറമ്പ് ഗ്രെയ്‌സ് ഇംഗ്ലിഷ് സ്‌കൂള്‍ ട്രെന്റ് പ്രിസ്‌കൂളിലെ പ്രഥമ കെജി ബാച്ചിന്റെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. സയ്യിദ് ബദറുദ്ദീന്‍ കോയ തങ്ങള്‍ ആദ്യ ബാച്ച് പൂര്‍ത്തീകരിച്ച 32 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു. വലിയപറമ്പ് പള്ളി - മദ്‌റസ കമ്മിറ്റി പ്രസിഡന്റ് കെ.ടി അബു ഹാജി അധ്യക്ഷനായി. ചെപ്പറ്റ മഹല്ല് ജനറല്‍ സെക്രട്ടറി പാറായി അബ്ദുറഹ്‌മാന്‍കുട്ടി, വലിയപറമ്പ് ടിക്യൂഎസ്എം സദര്‍ മുഅല്ലിം ഫസലുറഹ്‌മാന്‍ ഫൈസി, പള്ളി - മദ്‌റസ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ കാളൂര്‍, നാസര്‍ ദാരിമി, ടി.പി മൊയ്തീന്‍കോയ സംബന്ധിച്ചു. സ്‌കൂള്‍ മാനേജര്‍ നിസാര്‍ കൂമണ്ണ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സാദിഖ് കാളൂര്‍ നന്ദിയും പറഞ്ഞു....
പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി വി.ടി തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
Local news

പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി വി.ടി തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

എടരിക്കോട് : പാലച്ചിറ മാട് പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക മത രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്ന പരേതനായ വി.ടി മുഹമ്മദ് കോയ തങ്ങള്‍ (വി.ടി തങ്ങള്‍ ) പേരില്‍ പാലച്ചിറ മാട് മുസ്‌ലിം ലീഗ് കമ്മറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലച്ചിറ മാട് ദാറുല്‍ ഉലൂം മദ്രസ്സ പരിസരത്ത് നടന്ന സദസ്സ് മഹല്ല് പ്രസിഡണ്ട് പാറയില്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. എ.സി റസാഖ് അധ്യക്ഷത വഹിച്ചു. റഹീം ചീമാടന്‍ ,ഡോ.സി.മുഹമ്മദ് ,ലിബാസ് മൊയ്തീന്‍, സി.കെ. എ റസാഖ്, മജീദ് പോക്കാട്ട്, മുക്ര സുലൈമാന്‍ ഹാജി ,കെ.പി സൈതലവി ഹാജി, ഖാദര്‍ പെരിങ്ങോടന്‍ ,നൗഫല്‍ അന്‍സാരി, കെ.പി അലി അഷ്‌റഫ് ,എസി. സിദ്ദീഖ്, ഹനീഫ പൂഴിത്തറ ,കെ .പി സൈനുല്‍ ആബിദ്' ,എന്നിവര്‍ അനുസ്മരണ സദസ്സില്‍ പങ്കെടുത്തു. ഷംസുദീന്‍ കാമ്പുറത്ത് സ്വഗതവും സി.സി. ഫാറൂഖ് നന്ദിയും പറഞ്ഞു....
ഉന്നത വിജയം നേടിയവരെ ആദരിക്കാനൊരുങ്ങി ചേറ്റിപ്പുറം കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പ്
Local news

ഉന്നത വിജയം നേടിയവരെ ആദരിക്കാനൊരുങ്ങി ചേറ്റിപ്പുറം കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പ്

വേങ്ങര : എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച പ്രതിഭകളെ ചേറ്റിപ്പുറം കൂട്ടായ്മ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു. മെയ് 30ന് ചേറ്റിപ്പുറം അംഗന്‍വാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ആയിരിക്കും മെമെന്റോ വിതരണം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. അംഗന്‍വാടി പ്രവേശനോത്സവവും ചേറ്റിപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയിരിക്കും നടക്കുക. വിളംബര റാലി, കുരുന്നുകളുടെ കലാപരിപാടികള്‍, പായസവിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്നും രജിസ്റ്റര്‍ ചെയ്ത എസ്എസ്എല്‍സി പ്ലസ് ടു വിജയികള്‍ അന്നേ ദിവസം 9.30ന് അംഗന്‍വാടിയില്‍ എത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു...
കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രo ശുചീകരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍
Local news, Other

കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രo ശുചീകരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍

എ ആർ നഗർ : കുന്നുംപുറം പാലിയേറ്റീവ് കെയർ സൊസൈറ്റിയും മെക്-7 ഹെല്‍ത്ത്‌ ക്ലബ്ബും ഫിഫ്റ്റി പ്ലസ് ഫുട്ബാള്‍ ക്ലബ്ബും സംയുക്തമായി മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കുന്നുംപുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവൃത്തികള്‍ നടത്തി. നൂറോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ ഭാഗമായത്. കാടുപിടിച്ചു കിടന്ന കോമ്പൗണ്ടും മലിനമായ ഹെൽത്ത് സെൻ്റർ പരിസരവും വളരെ നന്നായി ശുചീകരിച്ചത് ചികിത്സക്കെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി. തലേന്ന് രാത്രിയിലെ പേമാരി ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും വകവെയ്ക്കാതെ സന്നദ്ധ പ്രവർത്തകർ കുറ്റമറ്റ രീതിയിൽ ശുചീകരണം നടത്തി. കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളെല്ലാം വെണ്മ പരത്തി. ദുർഗന്ധം വമിച്ചിരുന്ന പരിസരങ്ങളിൽ നിന്ന് ക്വിന്‍റല്‍ കണക്കിന് വരുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുകയും ചെയ്തു. വേങ്ങര ബ...
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു....
ദേശീയ ഓപ്പണ്‍ സ്‌ക്കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: മെഡലുകള്‍ വാരിക്കൂട്ടി വിദ്യാര്‍ഥികള്‍
Malappuram

ദേശീയ ഓപ്പണ്‍ സ്‌ക്കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: മെഡലുകള്‍ വാരിക്കൂട്ടി വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി : തൃശൂരില്‍ വെച്ച് നടന്ന ദേശീയ ഓപ്പണ്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ മികച്ച വിജയം കൊയ്ത് വിദ്യാര്‍ഥികള്‍. എ ആര്‍.നഗര്‍ ചെണ്ടപ്പുറായ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പുതിയത്ത് പുറായ എ.എച്ച്.എം.എല്‍.പി സ്‌ക്കൂള്‍, അച്ചനമ്പലം ജി.യു.പി സ്‌ക്കൂള്‍ എന്നീ സ്‌കൂളുകളിലെ പതിനാല് വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് മുഹമ്മദ് ഫാദില്‍, മുഷ്‌രിഫ്, മുഹമ്മദ് സയാന്‍, യാസീന്‍ യാസീമില്‍, ഷഫ്‌നാ റഹ്‌മ എന്നീ അഞ്ച് പേര്‍ സ്വര്‍ണവും നിഹതന്‍സീം, അസ്‌നസിലു, അനുശ്രീ, മുഹമ്മദ് അംജദ്, ഗസല്‍ ഗയാം എന്നീ അഞ്ച് പേര്‍ വെള്ളിയും ഹസം സക്കരിയ, അരുണ്‍ കൃഷ്ണ, മുഹമ്മദ് സാദില്‍, ഫാത്തിമ ഷഹാന എന്നീ നാല് പേര്‍ വെങ്കലവുമാണ് നേടിയത്. സെന്‍സായി കെ.വി അനൂപാണ് ടീമിനെ നയിച്ചത്. ജില്ലയിലെ പതിനഞ്ചോളം സ്‌കൂളുകളില്‍ യു.കെ.എ.ഐ ഷോട്ടോകാന്‍ കരാട്ടെ പരിശീലിപ്പിക്കുന്ന...
അബുദാബിയില്‍ മരണപ്പെട്ട വേങ്ങര സ്വദേശിയുടെ മയ്യത്ത് നമസ്‌കാരം നാളെ
Local news, Obituary, Other

അബുദാബിയില്‍ മരണപ്പെട്ട വേങ്ങര സ്വദേശിയുടെ മയ്യത്ത് നമസ്‌കാരം നാളെ

അബുദാബിയില്‍ മരണപ്പെട്ട സുബൈറിന്റെ മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാ മസ്ജിദില്‍ വച്ച് നടക്കും. കഴിഞ്ഞദിവസം അബുദാബിയില്‍ വെച്ച് മരണപ്പെട്ട വേങ്ങര മാര്‍ക്കറ്റ്‌റോഡ് സ്വദേശി പരേതനായ പുല്ലമ്പലവന്‍ രായിന്‍ എന്നവരുടെ മകന്‍ സുബൈര്‍ (47 ) ന്റെ മയ്യത്ത് നമസ്‌കാരമാണ് നാളെ നടക്കുക. മൃതദേഹം നാളെ ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. തുടര്‍ന്ന് ജനാസ നമസ്‌കാരം നാളെ ശനിയാഴ്ച രാവിലെ 7 മണിക്ക് വേങ്ങര അരിക്കുളം ജുമാമസ്ജിദില്‍ വെച്ച് നടക്കും....
വേങ്ങര പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് പരിക്ക്
Accident, Local news

വേങ്ങര പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് പരിക്ക്

വേങ്ങര: പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ആണ് വിവരം. ചെമ്മാട് മുതലമാട് റൂട്ടില്‍ ഓടുന്ന സൈബര്‍ ബസ്സും ഓട്ടോയും ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് (45) എന്ന ആള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു
Local news

സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു

വേങ്ങര : ഊരകം കോട്ടുമലയിലെ പുഴയിൽ വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട്. സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്‌നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം. കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി. Sisters from Vengara drowned in the river in Kottumala, Orakam....
വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാര്‍ മരിച്ചു
Local news, Other

വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാര്‍ മരിച്ചു

വേങ്ങര : വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഊരകം കോട്ടുമലയിലെ പുഴയില്‍ മുങ്ങിയാണ് മരണം. വേങ്ങര വെട്ടുതോട് സ്വദേശികളായ സഹോദരിമാരാണ് മരിച്ചത്. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു....
ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായി
Obituary

ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായി

ഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര്‍ കുറുങ്ങാട്ടില്‍ അനീസ് (44) പാണ്ടിക്കതൊടി ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജാമിഅ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.
വേങ്ങര കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം ; നാല് പേര്‍ക്ക് കടിയേറ്റു
Local news, Other

വേങ്ങര കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം ; നാല് പേര്‍ക്ക് കടിയേറ്റു

വേങ്ങര : കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം. പറപ്പൂര്‍ കല്ലക്കയത്താണ് നീര്‍നായയുടെ ശല്ല്യം രൂക്ഷമാകുന്നത്. ഇന്നലെ രാവിലെ നീര്‍നായകളുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. പതിവായി കല്ലക്കയത്ത് നീന്തല്‍ നടത്തുന്ന വേങ്ങര സ്വിമേഴ്സ് ക്ലബ്ബിലെ അംഗങ്ങളായ നാലു പേര്‍ക്കാണ് ഇന്നലെ നീര്‍ നായകളുടെ കടിയേറ്റത്. പരുക്കേറ്റവരെ വേങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലക്കയത്തിന് തൊട്ട് താഴെയുള്ള മിഠായിക്കടവ് ഭാഗത്ത് നിന്നും നാല് മാസം മുമ്പ് നിരവധി പേര്‍ക്ക് നീര്‍നായയുടെ കടിയേറ്റിരുന്നു. സമീപത്തെ തന്നെ കാവിന്‍ മുമ്പില്‍ കടവ്, വലിയ തൊടു കടവ്, കല്ലക്കയത്തിന് മുകള്‍ വശത്തുള്ള പാറക്കടവ് ഭാഗത്തും നീര്‍നായ ശല്ല്യം രൂക്ഷമാണ്. വേനല്‍ കനത്തതോടെ വെള്ളക്ഷാമം കാരണം ദൂരെ ഭാഗങ്ങളില്‍ നിന്നെത്തുന്നവരടക്കം നിരവധി പേരാണ് കുളിക്കാനും അലക്കാനുമായി പുഴക്കടവുകളിലെത്തുന്നത്. നീര്‍നായ ശല്ല്യം രൂക്ഷമായതോടെ ഇത്തര...
എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍, പിടിയിലായത് ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികള്‍
Crime, Local news, Other

എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍, പിടിയിലായത് ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികള്‍

മലപ്പുറം : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കലില്‍ വച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ ക...
മെതുലാട്  മഹല്ല്  കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു
Local news

മെതുലാട് മഹല്ല് കമ്മിറ്റി ഈദ് ഗാഹ് സംഘടിപ്പിച്ചു

വേങ്ങര : വിശ്വാസികൾ ഒരു മാസത്തെ വ്രതാനുഷ്ടാനത്തിനു ശേഷം പരിശുദ്ധ റമദാന് പരിസമാപ്തി കുറിച്ച് ചെറിയ പെരുന്നാൾ ആഘോഷത്തിന് തുടക്കാം കുറിച്ചു. കൊടും വേനലിനെയും കടുത്ത ചൂടിനെയും തരണം ചെയ്ത് ശരീരത്തെയും ആത്മാവിനെയും വിശുദ്ധമാക്കിയാണ് ഓരോ വിശ്വാസിയും റമസാൻ വ്രതം പൂർത്തിയാക്കുന്നത്. മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി റമദാനിൽ ആർജ്ജിച്ച സൂക്ഷ്മത ഇനി വരും നാളുകളിലും കൈമോശം വരാതിരിക്കാൻ വളരെ ശ്രദ്ധിക്കണമെന്ന് മെതുലാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് മഹല്ല് ഖത്വീബ് മുബഷിർ ബുസ്താനി ഖുതുബയിൽ ഉത്ബോധിപ്പിച്ചു. മനസ്സിനെയും ശരീരത്തെയും വ്രതശുദ്ധി കൊണ്ട് പവിത്രമാക്കിയ ആത്മീയ നിർവൃതിയിലാണ് വിശ്വാസികൾ ഈ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത് അപരന്റെ പട്ടിണിയും പ്രയാസങ്ങളും കണ...
ഗൃഹോപകരണ കടയുടെ മറവിൽ ലഹരി വിൽപന; എം ഡി എം എ യുമായി വേങ്ങരയിൽ കടയുടമ പിടിയിൽ
Crime

ഗൃഹോപകരണ കടയുടെ മറവിൽ ലഹരി വിൽപന; എം ഡി എം എ യുമായി വേങ്ങരയിൽ കടയുടമ പിടിയിൽ

വേങ്ങര : നിരോധിത ലഹരി മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം MDMA കണ്ടെടുത്തിട്ടുണ്ട്. വേങ്ങര തോട്ടശേരിയറയിൽ പ്രവർത്തിക്കുന്ന Life Cart Home ApplinSes Factory outlet എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി വന്നിരുന്നത്. ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഗൃഹോപകരണങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ബാംഗ്ലൂരിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘം കടത്തിയിരുന്നത്. ഇത്തരത്താൽ വൻ തോതിൽ ലഹരി വസ്തുക്കൾ ഇയാൾ ഉൾപ്പെട്ട സംഘം കടത്തിയിരുന്നതായി ഇയാളെ ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്....
നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി
Local news, Malappuram, Other

നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി

മലപ്പുറം : നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി. വേങ്ങര കണ്ണമംഗലം ചേറൂര്‍ സ്വദേശി മൂട്ടപ്പറമ്പന്‍ വീട്ടില്‍ അബ്ദുള്‍ റഹൂഫ്, നിലമ്പൂര്‍ പുള്ളിപ്പാടം ഓടായിക്കല്‍ സ്വദേശി വാഴയില്‍ വീട്ടില്‍ ഷൌക്കത്തലി, വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പാറക്കുഴിയില്‍ വീട്ടില്‍ സൈതലവി എന്ന മുല്ലമൊട്ട്, എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടന്‍ വീട്ടില്‍ സുബിജിത്ത് എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. ഷൌക്കത്തലി, അബ്ദുള്‍ റഹൂഫ് എന്നിവര്‍ നിരവധി കഞ്ചാവ് കേസ്സുകളിലെ പ്രതികളാണ്. കവര്‍ച്ച നടത്തുക, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീടുകളില്‍ അധിക്രമിച്ച് കയറി നാശനഷ്ടം വരുത്തുക, മാരകായുധങ്ങളുമായി സ്ഥപനങ്ങളില്‍ അധിക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് സൈതലവി. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ത...
കിടപ്പ് രോഗികള്‍ളുടെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്താന്‍ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍
Local news, Other

കിടപ്പ് രോഗികള്‍ളുടെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്താന്‍ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍

വേങ്ങര : കിടപ്പിലായ രോഗികളുടെ ചികിത്സാ ചിലവിലേക്ക് പണം നല്‍കണമെന്ന ഉദ്ദേശത്തോടെ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍. ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശി ചാലില്‍ സലീമും ഉബൈദും എകെ മുഹമ്മദും ആണ് തങ്ങളുടെ കൃഷിയിടത്തില്‍ വിളഞ്ഞ ചിരങ്ങകള്‍ വിറ്റ് കിട്ടുന്ന പണം ചികിത്സാ ചിലവിലേക്ക് നല്‍കാന്‍ പറപ്പൂര്‍ പെയിന്‍ & പാലിയേറ്റീവ് ഭാരവാഹികളെ ചിരങ്ങ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പാലാണി അങ്ങാടിയില്‍ വെച്ച് മുഴുവന്‍ ചിരങ്ങകളും വളരെ ആവേശത്തോടെ ജനകീമായി വിറ്റഴിച്ചു. വിറ്റഴിച്ച മുഴുവന്‍ തുകയും പാലിയെറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി...
ഹെല്‍ത്തി കേരള : എആര്‍ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി
Local news, Other

ഹെല്‍ത്തി കേരള : എആര്‍ നഗര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരളയുടെ ഭാഗമായി കുന്നുംപുറം, കൊളപ്പുറം ഭാഗങ്ങളിലായി പഞ്ചായത്തും, ആരോഗ്യ വകുപ്പ് ചേര്‍ന്ന് ശുചിത്വ പരിശോധന നടത്തി. കൂള്‍ബാറുകള്‍, വഴിയോര കച്ചവടം, ഹോട്ടലുകള്‍ എന്നിവ പരിശോധിക്കുകയും ലൈസന്‍സ്, കൂടി വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ്, ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പരിശോധനയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മഞ്ചു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദില്‍ഷ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിജിമോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു...
എ ആര്‍ നഗര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ജല ശുദ്ധീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി
Local news

എ ആര്‍ നഗര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ജല ശുദ്ധീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

തിരൂരങ്ങാടി : മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എആര്‍ നഗര്‍ പഞ്ചായത്തിലെ പൊതുകിണറുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കിണറുകളും ക്ലോറിനേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങള്‍ എ ആര്‍ നഗര്‍ എഫ്എച്ച് സിയിലെ കിണര്‍ ശുദ്ധീകരിച്ചു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. പത്ത് ദിവസങ്ങളിലായിട്ടാണ് വാര്‍ഡുകളിലെ മുഴുവന്‍ കിണറുകളും ആരോഗ്യ പ്രവര്‍ത്തകരുടേയും ആശാവര്‍കര്‍മാരുടേയും നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ ജിഷ ടീച്ചര്‍ , വാര്‍ഡ് മെമ്പര്‍ ഫിര്‍ദ്ദൗസ്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി സി.ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി, പി എച്ച് എന്‍ തങ്ക കെ.പി , ആശ പ്രവര്‍ത്തക ജയഭാരതി, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പ...
കക്കാട് ബസ് തട്ടി, വേങ്ങര സ്വദേശിനിയായ ബൈക്ക്‌ യാത്രക്കാരി മരിച്ചു
Accident

കക്കാട് ബസ് തട്ടി, വേങ്ങര സ്വദേശിനിയായ ബൈക്ക്‌ യാത്രക്കാരി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയപറമ്പൻ അശ്രഫിന്റെ ഭാര്യ കള്ളിയത്ത് മറിയാമു (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. പൂക്കിപ്പറമ്പിലെ മരണ വീട്ടിൽ പോയി വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. കക്കാട് കൂളത്ത് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബസ് തട്ടിയതിനെ തുടർന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് ബസ് തട്ടി ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം പാക്കടപ്പുരായ ജുമാ മസ്ജിദിൽ. മക്കൾ: ലബീബ, നബീല, നാസിം, മരുമകൻ: നിസാം....
മലപ്പുറം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു
Local news, Other

മലപ്പുറം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു

എ ആര്‍ നഗര്‍ : മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് കുന്നുംപുറത്ത് ഊഷ്മളമായ സ്വീകരണം ഒരുക്കി എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകാശ് കുണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാഹ് കുണ്ടുപുഴക്കല്‍, റഫീഖ് കൊളക്കാട്ടില്‍ ,സതീഷ് എമങ്ങാട്ട്. ഹനീഫ പാറയില്‍.റഷീദ് പി കെ .മസൂര്‍ പി പി .അഷ്‌റഫ് മമ്പുറം .സലീം സി പി എന്നിവര്‍ സംസാരിച്ചു. സിപിഐഎം ലോക്കല്‍ സെക്രട്ടറി സമീര്‍ കെപി സ്വാഗതവും വി ട്ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. 101 അംഗ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി നിലവില്‍ വന്നു....
ബൈക്കും കാറും കൂട്ടി ഇടിച്ച് പാലച്ചിറമാട് സ്വദേശി മരിച്ചു
Accident, Local news, Other

ബൈക്കും കാറും കൂട്ടി ഇടിച്ച് പാലച്ചിറമാട് സ്വദേശി മരിച്ചു

എടരിക്കോട് ബൈക്കും കാറും കൂട്ടി ഇടിച്ചു ഒരാള്‍ മരിച്ചു. പാലച്ചിറമാട് സ്വദേശി പെരിങ്ങോടാന്‍ സൈദലവി (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 8. മണിക് ആയിരുന്നു അപകടം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ എത്തിച്ചു
കുട്ടിപ്പന്ത് കളി മത്സരത്തിൽ എ എം യൂ പി സ്കൂൾ പാലച്ചിറമാട് ജേതാക്കൾ
Local news

കുട്ടിപ്പന്ത് കളി മത്സരത്തിൽ എ എം യൂ പി സ്കൂൾ പാലച്ചിറമാട് ജേതാക്കൾ

തിരൂരങ്ങാടി : പാലച്ചിറമാട് എ എം യൂ പി സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കുട്ടിപ്പന്ത് കളി മത്സരം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പത്തോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ എ എം എൽ പി സ്കൂൾ പെരുമ്പുഴയെ പരാജയപ്പെടുത്തി എ എം യൂ പി സ്കൂൾ പാലച്ചിറമാട് ടൂർണമെൻ്റിലെ ജേതാക്കളായി.ജേതാക്കൾക്ക് മാനേജർ കുഞ്ഞിമൊയ്തിൻ കുട്ടി ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എ സി റസാഖ്,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ , അഡ്വ: റഷാദ് മൊയ്തിൻ,അസ്‌ലം മാസ്റ്റർ,യഹ്കൂബ് മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു....
വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം 26ന്
Local news, Other

വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം 26ന്

വേങ്ങര : വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം ഫെബ്രുവരി 26ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. തിരുവാലി 110 കെ.വി സബ് സ്‌റ്റേഷന്റെ ഉദ്ഘാടനം രാവിലെ പത്തിന് തിരുവാലി ഗ്രാൻഡ് ഓഡിറ്റോറിയത്തിലും വേങ്ങര 110 കെ.വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഊരകം സുൽത്താൻ കാസിൽ ഓഡിറ്റോറിയത്തിലുമാണ് നടക്കുക. വേങ്ങരയിൽ 24 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ സബ്‌സ്റ്റേഷൻ ഒന്നര വർഷംകൊണ്ട് യാഥാർഥ്യമാക്കപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയുടെ മധ്യഭാഗത്തെ വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി...
കോടികളുടെ ഇലക്ട്രല്‍ ബോണ്ട് അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണം ; രാഷ്ട്രീയ ജനതാദള്‍
Local news, Other

കോടികളുടെ ഇലക്ട്രല്‍ ബോണ്ട് അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണം ; രാഷ്ട്രീയ ജനതാദള്‍

വേങ്ങര : സുപ്രീം കോടതി റദ്ദാക്കിയ ഇലക്ട്രിക്കല്‍ ബോണ്ടിലൂടെ കോടികള്‍ സമ്പാദിച്ച ബിജെപിയുടെ അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദള്‍ ജില്ലാ സെക്രട്ടറി അലി പുല്ലിത്തൊടി ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ വേങ്ങര മണ്ഡലം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ആര്‍ ജെ ഡി ജില്ലാ ഉപാധ്യക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി വള്ളില്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു വേങ്ങര മണ്ഡലം പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെമ്പന്‍ ശിഹാബുദ്ധീന്‍, വൈസ് പ്രസിഡണ്ട് മാരായി ഹനീഫ പാറയില്‍, അബൂബക്കര്‍ സി, ജനറല്‍ സെക്രട്ടറിയായി കടവത്ത് കൃഷ്ണന്‍കുട്ടി, സെക്രട്ടറിമാരായി ഹമീദ് മദാരി, റഷീദ് നരിപ്പറ്റ, ട്രഷര്‍ ആയി അഷ്‌റഫ് ടിവി വലിയോറ എന്നിവരെ തിരഞ്ഞെടുത്തു വേങ്ങര മണ്ഡലത്തില്‍ മമ്പുറത്ത് വെച്ച് നടക്കുന്ന കിസാന്‍ ജനതയുടെ സെമിനാര്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. സൈതല...
എസ്.ഡി.പി.ഐ ജനമുന്നേറ്റ യാത്ര ; വേങ്ങര മണ്ഡലം പ്രചരണജാഥ തുടങ്ങി
Local news

എസ്.ഡി.പി.ഐ ജനമുന്നേറ്റ യാത്ര ; വേങ്ങര മണ്ഡലം പ്രചരണജാഥ തുടങ്ങി

വേങ്ങര : ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക,കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജനാധിപത്യ ചിന്തയെ വീണ്ടെടുക്കുന്നതിന് വേണ്ടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റയാത്രക്ക് 20ന് മലപ്പുറത്ത് നല്‍കുന്ന സ്വീകരണത്തിന്റെ പ്രചരണാര്‍ത്ഥം വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാഹന പ്രചരണജാഥ തുടങ്ങി. ജില്ലാ കമ്മിറ്റിയംഗം എം പി മുസ്തഫ മാസ്റ്റര്‍ ജാഥാ ക്യാപ്റ്റന്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുല്‍നാസറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ എം ഖമറുദ്ദീന്‍, സി പി അസീസ് ഹാജി, എ മന്‍സൂര്‍, സി വി യൂസുഫ് അലി ...
ഭവന നിര്‍മാണത്തിനും, ആരോഗ്യ മേഖലക്കും മുന്‍ഗണന നല്‍കി വേങ്ങര ഗ്രാമ പഞ്ചായത്ത് ബജറ്റ്
Local news

ഭവന നിര്‍മാണത്തിനും, ആരോഗ്യ മേഖലക്കും മുന്‍ഗണന നല്‍കി വേങ്ങര ഗ്രാമ പഞ്ചായത്ത് ബജറ്റ്

വേങ്ങര : ഭവന നിര്‍മാണത്തിനും, ആരോഗ്യം, മാലിന്യ സംസ്‌കരണ മേഖലകള്‍ക്ക് മുന്‍ തൂക്കം നല്‍കി 37,86,28,044 രൂപ വരവും 37,82,63,965 രൂപ ചെലവും 3,64,679 മിച്ഛവും പ്രതീക്ഷിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് അവതരിപ്പിച്ചു. സേവന മേഖലക്ക് 9,35,99100 (9.36 കോടി), മൂലധന മേഖല ക്ക് 3,15,00000 (3.15 കോടി), പശ്ചാത്തല മേഖല 1,96,30,000 ഉത്പാദന മേഖലക്ക് 1,83,59,865 (1.83കോടി) എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മാണത്തിന് 5 കോടി, ശുചിത്വം മാലിന്യ സംസ്‌കരണം 60 ലക്ഷം, പാലിയേറ്റീവ് 20 ലക്ഷം, ആയുര്‍വേദ ഡിസ്‌പെന്‍സറി മരുന്ന് വാങ്ങല്‍ 40 ലക്ഷം, പരപ്പില്‍ പാറ ഐ.പി.പി സെന്ററിന് 20 ലക്ഷം, ഭിന്നശേഷി ക്ഷേമം 40 ലക്ഷം, ഉപകരണ വിതരണം 5 ല ക്ഷം, ബഡ്സ് സ്‌കൂള്‍ 3 ലക്ഷം, റോഡ് വികസനം അംഗന്‍വാടി നവീകരണം 3.02 കോടി, കൃഷി 1.09 കോടി, വനിതാ പുഷ്പകൃഷി 1.3 ലക്ഷം, കിടാരി വളര്‍ത്തല്‍ 4.6 ലക്...
അമ്മാഞ്ചേരിക്കാവ് ഉത്സവം ; വേങ്ങരയിൽ ഗതാഗത നിയന്ത്രണം
Local news, Other

അമ്മാഞ്ചേരിക്കാവ് ഉത്സവം ; വേങ്ങരയിൽ ഗതാഗത നിയന്ത്രണം

വേങ്ങര : നാളെ (16.02.2024) വേങ്ങര അമ്മാഞ്ചേരിക്കാവ് ഉത്സവം പ്രമാണിച്ചു വേങ്ങരയിൽ ഗതാഗതം ഏർപ്പെടുത്തുന്നതായി വേങ്ങര പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചക്ക് 2 മണി മുതൽ കൂരിയാട് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മണ്ണിപ്പിലാക്കൽ നിന്ന് തിരിഞ്ഞ് പാണ്ടികശാല-വലിയോറ - ചേനക്കൽ - ബ്ലോക്ക് റോഡ് റൂട്ടിലൂടെയും, മലപ്പുറം ഭാഗത്തുനിന്നും കൂരിയാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡിലൂടെ - വലിയോറ - പാണ്ടികശാല - മണ്ണിപ്പിലാക്കൽ റൂട്ടിലൂടെയും, മലപ്പുറം ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങൾ വേങ്ങര-പറപ്പൂർ-കോട്ടക്കൽ റൂട്ടിലൂടെയും കൂരിയാട് ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങൾ കുന്നുംപുറം - അച്ചനമ്പലം - ചേറൂർ റൂട്ടിലും സഞ്ചരിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു...