Tag: Vigilance raid

ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
Local news

ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

നന്നമ്പ്ര പഞ്ചായത്ത് ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ചെളിമണ്ണ് നീക്കം ചെയ്യാനുള്ള കരാറിന്റെ മറവിൽ വൻതോതിൽ കളിമണ്ണ് കടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കരാറുകാരൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ ഒത്താശയോടെ കളിമണ്ണ് കടത്തിയെന്നായിരുന്നു പരാതി. വിജിലൻസ് നടത്തിയ പരിശോധനയിൽ മണ്ണിന്റെ മറവിൽ കളിമണ്ണ് എടുത്തു കൊണ്ടുപോയതായി കണ്ടെത്തി. മണ്ണ് മുഴുവൻ ഇവിടെ നിന്ന് നീക്കം ചെയ്തതിനാൽ എത്ര അളവിൽ മണ്ണ് എടുത്തു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളിമണ്ണ് എടുത്തതായി കണ്ടെത്തിയതിനാൽ പഞ്ചായത്ത് തന്നെ അതിന്റെ നടപടികൾ ആരംഭിച്ചിരുന്നതായി വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു. ചെളിമണ്ണിന്റെ വിലയാണ് കരാറുകാരനിൽ നിന്ന് ഈടാക്കിയിരുന്നത്. കളിമണ്ണ് കൊണ്ടുപോയതിനാൽ ഇതിന്റെ വില ഈടാക്കാൻ നിർദേശം നൽകി...
Malappuram

വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

ഊരകം, പാണക്കാട് വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടത്തിയത് മലപ്പുറം: ജില്ലാ കലക്ടർ വി.ആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയർ സൂപ്രന്റ് അൻസു ബാബു, ജൂനിയർ സൂപ്രന്റുമാരായ എൻ.വി.സോമസുന്ദരൻ, എസ്.എൽ ജ്യോതി, സീനിയർ ക്ലർക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാർ , ക്ലർക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും കലക്ടർ അറിയിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സർക്കാർ സേവനങ്ങൾ ...
Crime

സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി

കോട്ടയം: സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് സംഘം പിടികൂടി. പാമ്പാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. രോഗിയായി വേഷം മാറിയെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാഹിന്‍ ഷൗക്കത്തിനെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ കറുകച്ചാല്‍ മേഴ്‌സി ആശുപത്രിയിലെ ഒപിയില്‍ നിന്നാണ് ഡോക്ടറെ പിടികൂടിയത്. ബുധനാഴ്ച അവധിയെന്ന് കാണിച്ചാണ് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി. ഷാജി എന്‍.ജോസ്, കോട്ടയം വിജിലന്‍സ് യൂണിറ്റിലെ പ്രദീപ് എസ്, ചാണ്ടി തോമസ്, സാബു, ബേസില്‍ ഐസക്ക്, സന്ദീപ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടറെ പിടികൂടിയത്. കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വ എന്നിവിടങ്ങളിലെ...
Information, Other

വസ്തു അളന്നു നല്‍കാന്‍ കൈക്കൂലി ; താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലം: അഞ്ചലില്‍ വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കരവാളൂര്‍ സ്വദേശിയോട് താലൂക്ക് സര്‍വ്വേയറായ മനോജ് ലാല്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ കൊല്ലം വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ രണ്ടായിരം രൂപ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറുന്നതിനിടയിലാണ് മനോജ് ലാല്‍ പിടിയിലായത് ...
Other

തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, പണം പിടികൂടി

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലന്സിന്റെ മിന്നൽ പരിശോധന. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ എസ്.പി എസ്.ശശിധരൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ എസ്.സജീവ്, സബ് ഇൻസ്‌പെക്ടർ പ്രകാശ്കുമാർ, എ.എസ്.ഐ ഷൈജു, സി.പി.ഒമാരായ രഞ്ജിത്ത്, സജിത്ത്, സ്വപ്ന എന്നിവരാണ് പരിശോധന നടത്തിയത്. ഏജന്റുമാരെ ഉപയോഗിച്ച് പണം പരിക്കുന്നതായ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന വൈകുന്നേരം വരെ തുടർന്നു. ഫയലുകൾക്കുള്ളിലും മേശ വലിപ്പിലും സൂക്ഷിച്ച കണക്കിൽ പെടാത്ത സംഖ്യ പിടികൂടി. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കായി ശുപാർശ ചെയ്തതായി വിജിലൻസ് പറഞ്ഞു. ...
error: Content is protected !!