Tag: Wandoor

വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ചു ; കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവാവ്
Malappuram

വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ചു ; കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവാവ്

മലപ്പുറം: വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസില്‍ എത്തി മര്‍ദിച്ചു. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസിലെ ലൈന്‍മാന്‍ കാപ്പില്‍ സി.സുനില്‍ ബാബുവിനാണ് (39) മര്‍ദനമേറ്റത്. കറണ്ട് ചര്‍ജ് അടക്കാന്‍ ഫോണ്‍ വിളിച്ച് അവശ്യപ്പെട്ടതില്‍ പ്രകോപിതനായി തച്ചു പറമ്പന്‍ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്. കൈയില്‍ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മര്‍ദനമേറ്റ സുനില്‍ ബാബുവിനെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ പത്തിനാണു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. പ്രകോപിതനാ...
Malappuram

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നവംബര്‍ 23 ന് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നത് നിലമ്പൂര്‍ അമല്‍ കോളെജിലാണ്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. രാവിലെ ഏഴ് മണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി മൂന്ന് ഹാളുകളാണ് കൗണ്ടിങിനായി സജ്ജീകരിച്ചിട്ടുള്ളത്. ബന്ധപ്പെട്ട മണ്ഡലങ്ങളുടെ ഉപവരണാധികാരികള്‍ നേതൃത്വം നല്‍കും. ഓരോ ഹാളിലും 14 വീതം ടാബിളുകള്‍ ഉണ്ടാകും. ഒരു കൗണ്ടിങ് സൂപ്രവൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ ടാബിളിലും ഉണ്ടാകുക. മൂന്ന് മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്...
Breaking news, Health,

വണ്ടൂരിൽ മരിച്ച വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ വണ്ടൂർ നടുവത്ത് 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന...
Accident

സ്വകാര്യ ബസ് കയറി സ്കൂട്ടർ യാത്രക്കാരി മരിച്ചു

വണ്ടൂർ : സ്വകാര്യ ബസ് കയറിയിറങ്ങി യുവതി മരിച്ചു. സംസ്ഥാനപാതയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു. തിരുവാലി തായംകോട് കുരിക്കൾ ഹുദ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ 10 ന് വണ്ടൂർ പൂക്കളത്താണ് അപകടം. കാർ സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ ഹുദയുടെ തലയിലൂടെ സ്വകാര്യ ബസ് കയറിയതാണെന്ന് പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ...
Malappuram

പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം

മലപ്പുറം: പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ മകന്റെ ശ്രമം. വണ്ടൂരില്‍ ആണ് സംഭവം. പരിക്കേറ്റ വണ്ടൂര്‍ സ്വദേശി വാസുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പൊലീസ് പറയുന്നത്.
Kerala, Malappuram, Other

മലപ്പുറത്ത് പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. 13 വയസുകാരിയെ ശല്യം ചെയ്ത സംഭവത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനില്‍ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Accident

മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു

വണ്ടൂർ : മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അപകടത്തിൽ മാടശ്ശേരി പള്ളിയാളി നാസർ (45) മകൻ നഹാസ് (15) എന്നിവർ മരിച്ചു. നാസറിന്റെ മൂത്ത മകൻ നവാസ് (23) ഗുരുതര പരുക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഞായർ രാത്രി 10.30 ന് ഗുണ്ടൽപേട്ട് - മൈസൂരു പായിൽ നഞ്ചൻകോടിനു സമീപമാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാർ ഡിവൈ ഡറിൽ ഇടിച്ച് മറിഞ്ഞതായാണ് വിവരം. രാത്രി വൈകിയാണ് നാട്ടിൽ അറിഞ്ഞത്. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്ക് തിരിച്ചു. കാറിൽ നാസറിന്റെ ഭാര്യ സജ്ന, മകൾ, രണ്ടു സഹോദരിമാർ, ഇവരുടെ മക്കൾ എന്നിവർ ഉണ്ടായിരുന്നു. ഇവരുടെ പരുക്ക് ഗുതരമല്ല. ഇവരെ രാവിലെ 10 ന് ആംബുലൻസിൽ നാട്ടിലേക്ക് വിട്ടു.അപകടം അറിഞ്ഞയുടൻ എ.പി.അനിൽകുമാർ എം എൽഎ ബന്ധപ്പെട്ടതിനെ തുടർന്നു നഞ്ചൻകോട് എംഎൽഎ സംഭവസ്ഥലത്തും ആശുപത്രിയിലും പൊലീസ് സ്റ്റേഷന...
Accident

വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

വണ്ടൂർ : വീട്ടുമുറ്റത്ത് താൽക്കാലികമായി നിർമ്മിച്ച വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പോരൂർ താളിയംകുണ്ട് പണപ്പാറ നൗഷാദിൻ്റ മകൾ ആയിഷ ഫാത്തിമയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. മുറ്റത്തെ വെളളകുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. പരുക്കേറ്റ് വണ്ടൂരിലെയും പെരിന്തൽമണ്ണ യിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് നടക്കും. മാതാവ്, ഷാഹിന ...
Accident

ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ചു വിദ്യാർത്ഥി മരിച്ചു

വണ്ടൂർ .  മണലിമ്മൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് ഇടിച്ചു വിദ്യാർഥി മരിച്ചു.  മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ  നിതിൻ (നന്ദു - 17) ആണ് മരിച്ചത്. മമ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. രാവിലെ 8.15 നാണ് അപകടം. സ്കൂളിൽ പോകാൻ ബസ് കാത്ത് നിൽക്കുയായിരുന്നു. സ്റ്റാൻഡിൽ ട്രാക്കിൽ ഇടാൻ എത്തിയ ബസിൻ്റെ മുൻ ചക്രം നിധിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി.  ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ...
error: Content is protected !!