ജനകീയ കമ്മറ്റി നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു

ഏആർ നഗർ . സി പി ഐ എം ഏ ആർ നഗർ ലോക്കൽ കമ്മറ്റിനേതൃത്വത്തിൽ പുകയൂർ കരിപ്പായി മാട്ടിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. പുകയൂർ മൂന്നാം വാർഡിൽ കണ്ണിനു കാഴ്ച യില്ലാത്ത കരിപ്പായി മാട്ടിൽ കാരിച്ചിയും സംസാരശേഷിയില്ലാത്ത മകനും കൂടി തകർന്ന് വീഴാറായ വീട്ടിലാണ് താമസിക്കുന്നത്. താമസിക്കുന്ന ഭൂമിക്ക് പട്ടയം മില്ലാത്തതിനാൽ സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം വീടിന് ധനസഹായം ലഭ്യമല്ലാത്തതിനാലാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് വീട് നിർമ്മിച്ചു നൽകുന്നത്.

സി പി ഐ എം വേങ്ങര ഏരിയസെക്രട്ടറി . കെ ടി അലവി കുട്ടി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ഇബ്രാഹിം മൂഴിക്കൽ . ലോക്കൽ സെക്രട്ടറികെപി സമീർ . കുട്ടശ്ശേരി ചെറിയാപ്പു. എം നന്ദിനി . ജനകീയ കമ്മറ്റി ചെയർമാൻ കരിപ്പയിൽ കുഞ്ഞി മുഹമ്മദ് ഹാജി. .കെ പി.ഉസ്മാൻ കോയ.ഇ വാസു . അഹമ്മദ് പാറമ്മൽ.കെ സുരേന്ദ്രൻ . ബാവ തടത്തിൽ . മുസ്തഫ എറമ്പത്തിൽ . ബഷീർ പെരിഞ്ചിക്കൽ . സി പി നാരായണൻ. സി പി ദിനേശ് കുമാർ സംസാരിച്ചു.

error: Content is protected !!