
മലപ്പുറം: ആദ്യം പ്രഖ്യാപിച്ച ബലിപെരുന്നാള്‍ അവധി എടുത്തു മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പിഎ മജീദ് എംഎല്‍എ പറഞ്ഞു. ശനിയാഴ്ച്ച മിക്ക വിദ്യാലയങ്ങള്‍ക്കും നിലവില്‍ അവധിയാണ്. വെള്ളിയാഴ്ച്ച അവധി ഇല്ലാതാക്കിയത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുളവാക്കുന്നതാണെന്നും വെള്ളിയാഴ്ച്ച റദ്ദാക്കിയ അവധി ഉടന്‍ പുന:സ്ഥാപിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച അവധി കലണ്ടര്‍ എടുത്തുമാറ്റാറില്ലാത്തതാണ്. പെരുന്നാളിനു കൂടുതല്‍ ദിവസം അവധി വേണെമെന്ന് ആവശ്യപ്പെട്ടുവരുന്നതുമാണ്. എന്നിരിക്കെ അവധി റദ്ദാക്കിയത് തെറ്റായ നടപടിയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നടപടി വിശ്വാസികളെ ഞെട്ടിച്ചതായും മജീദ് പറഞ്ഞു.