മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നു ; പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

വയനാട് : മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നതായി യുവാവിന്റെ പരാതിയിയില്‍ പോലീസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നിയമപരമായി ദാമ്പത്യബന്ധം വേര്‍പിരിഞ്ഞ തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ നല്‍കി അപമാനിക്കുന്നുവെന്ന് കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി മൊയ്തു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

2020 ജൂണ്‍ 4 നാണ് പരാതിക്കാരന്റെ വിവാഹം കഴിഞ്ഞത്. ഇതില്‍ ഒരു മകളുണ്ട്. 2023 ജൂലൈ 29 ന് മലപ്പുറം കുടുംബ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രതിമാസം 2500 രൂപ മകള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും മുന്‍ ഭാര്യയ്ക്ക് അക്കൌണ്ട് തുറക്കാത്തതിനാല്‍ അതിന് കഴിഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു. ഇതിന് ശേഷമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ നല്‍കി തന്നെ അപമാനിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

error: Content is protected !!