മലപ്പുറം ജില്ലാ കലോത്സവം : പ്രശ്‌നമുണ്ടാക്കിയാല്‍ ശക്തമായ നടപടി ; ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍ : 35 മത് മലപ്പുറം ജില്ലാ കലോത്സവത്തിന്റെ ലോ ആന്‍ഡ് ഓഡര്‍ ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ വിവിധ സേനകളായ എസ് പി സി സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ ആയിരിക്കും ഇത്തവണ കലോത്സവ നിയന്ത്രണം.

മേളയില്‍ പ്രശ്‌നമുണ്ടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും, മത്സരാര്‍ത്ഥികളും കാണികളായ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ യൂണിഫോമില്‍ വേദികളില്‍ എത്തരുത് എന്നും പാസ് ഇല്ലാത്ത വാഹനങ്ങള്‍ ഒരു കാരണവശാലും കലോത്സവ വേദികളിലേക്ക് പ്രവേശിപ്പിക്കില്ല എന്നും ഡി. ഡി. ഇ.രമേഷ് കുമാര്‍ അറിയിച്ചു.

അച്ചടക്ക സമിതി യോഗം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്ലാ പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ രണ്ടത്താണി, ചടക്ക സമിതി കണ്‍വീനര്‍ എംപി ഫസല്‍, അറബി കലോത്സവം കണ്‍വീനര്‍ എ പി അബ്ദുല്‍ അലി, പബ്ലിസിറ്റി കണ്‍വീനര്‍ രഞ്ജിത്ത് വികെ,പ്രോഗ്രാം കണ്‍വീനര്‍ എന്‍.പി മുഹമ്മദാലി, മജീദ് കാടെ ങ്ങല്‍, കെ. എം ഹനീഫ, അസ്‌കര്‍, യാസിര്‍ സ്വലാഹി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!