പരപ്പനങ്ങാടി: നഴ്‌സറി – അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഴ്‌സറി അറ്റത്തങ്ങാടി റോഡ് കര്‍മ്മ സമിതി ഭാരവാഹികള്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന് നിവേദനം നല്‍കി. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്കടക്കം അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്. റോഡ് ഉടന്‍ നന്നാക്കി ഇതിന് അറുതി വരുത്തണമെന്ന് ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.
2025 മാര്‍ച്ചോട് കൂടി റോഡിന്റെ ദുരവസ്ഥ ക്ക് പരിഹാരം കാണുമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരമേശ്വരന് അടിയന്തിര പ്രാധാന്യത്തോടെ ദ്രുതഗതിയില്‍ റോഡ് പുനര്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.നിവേദക സംഘത്തില്‍ മൂസ ഹാജി കറുത്തേടത്ത്, ഹംസക്കുട്ടി നരിക്കോടന്‍, കൗണ്‍സിലര്‍ എന്‍.കെ.ജാഫറലി, കുട്ട്യാവ.ടി, മനാഫ് താനൂര്‍, ടി.പി.നഫീസു, യൂസഫ് കൈനിക്കര പങ്കെടുത്തു.