
തിരൂരങ്ങാടി : അമിതവേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തി കൊണ്ട് അക്രമിച്ചതായി പരാതി. 3 പേർക്ക് പരിക്ക്.
ഇന്ന് രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറിൽ വെച്ചാണ് സംഭവം. ചെറുമുക്ക് ഉദ്യാന പാതക്ക് സമീപത്ത് അമിത വേഗതയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാക്കൾ വണ്ടി നിർത്തിച്ച്, സമീപത്തെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്‌ച ആയതിനാലും കുട്ടികൾ ഉൾപ്പെടെ റോഡിലുണ്ടാ കുമെന്നും
പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ
കാർ ഓടിച്ചയാളുടെ സഹോദരൻ തടത്തിൽ കരീമും മറ്റൊരാളും വണ്ടിയിൽ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നു പരിക്കേറ്റവർ പറഞ്ഞു. കൂടി നിന്ന ആളുകൾക്ക് നേരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു.
ചെറുമുക്ക് ജീലാനി നഗർ പങ്ങിണിക്കാടൻ അബ്ദു സമ ദിന്റെ മകൻ ഷാനിബ് 26), പറമ്പേരി ചെറീതിന്റെ മകൻ ഫായിസ് (30), ഒള്ളക്കൻ റഷീദ് മകൻ ഷാഫി (28), എന്നിവർക്കാണ് പരിക്ക്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് തലയിലും ഒരാൾക്ക് കഴുതിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
കരീമിനെ തിരൂരങ്ങാടി പോലീസ്
താലൂക്ക് ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. തിരൂരങ്ങാടി പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കരീം എന്നു സി ഐ പറഞ്ഞു. താനൂർ, തിരൂരങ്ങാടി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.