കോഴിക്കോട്: സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടില്‍ നിന്ന് 26 പവനോളമാണ് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം. സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മോഷ്ടാക്കള്‍ അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അലമാരയുടെ സമീപത്ത് തന്ന ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് സൂചന. വീടുമായി അടുത്ത പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവില്‍ കേസ് അന്വേഷിച്ചുവരികയാണ് പൊലീസ്.