തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലെ വ്യാജനെ പിടികൂടണം ; പൊലീസില്‍ പരാതി നല്‍കി മുസ്‌ലിം യൂത്ത്ലീഗ്

തിരൂരങ്ങാടി: പതിമൂന്ന് വര്‍ഷത്തോളം കാലം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ ജോലി ചെയ്ത വ്യാജനെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും തിരൂരങ്ങാടി എസ്.ഐക്കും പരാതി നല്‍കി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പരാതി നല്‍കിയത്.

തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി വിജീഷ് കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും വിരലടയാള വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ച് വ്യാജന്‍ ജോലി ചെയ്ത ഫയലുകളെ കുറിച്ചും കമ്പ്യൂട്ടറുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഇാള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സഹായം ചെയ്ത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യൂത്ത്ലീഗ് പരാതിയില്‍ പറയുന്നു.

മാധ്യമങ്ങളിലൂടെ സംഭവം പുറത്ത് വന്നു രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടി വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്നും സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തുടര്‍ന്നാണ് ശക്തമായ പ്രക്ഷോഭത്തിന് യൂത്ത്ലീഗ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു. അയ്യൂബ് തലാപ്പില്‍, ബാപ്പുട്ടി ചെമ്മാട്, ജാഫര്‍ കുന്നത്തേരി എന്നിവരും പരാതി സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!