തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി തിരൂരങ്ങാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എ മജീദ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് താനൂർ മണ്ഡലം തല യോഗം നടന്നത്.
നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന ഭൂമിക്ക് പട്ടയവും രേഖകളും ലഭിക്കാത്തതിനാൽ പ്രയാസം നേരിടുന്ന വിഷയവും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ആളുകളുടെ പട്ടയം സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും യോഗം തീരുമാനിച്ചു.
തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ എം. ഉസ്മാൻ, സിദ്ദിഖ്, എൻ. മോഹനൻ, സലീന കരിബിൽ, പി.കെ മൊയ്തീൻ, മൂസക്കുട്ടി വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്തംഗങ്ങൾ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.