
ചെമ്മാട്: തിരൂരങ്ങാടി നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യാന്‍ കെ.പി.എ മജീദ് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയടക്കമുള്ള ജനപ്രതിനിധികളും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും കെ.എസ്.ഇ.ബി എ.ഇയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കല്ലക്കയം ജല ശുദ്ധീകരണ പ്ലാന്റില്‍ ട്രയല്‍റണ്‍ നടത്തിയത് വിജയകരമാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇവിടേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ഏഴ് ലക്ഷത്തോളം രൂപ അടവാക്കിയിട്ടുണ്ട്. ലൈന്‍ വലിക്കുന്നത് വേഗത്തിലാക്കും. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്ലാന്റില്‍ ഇന്റര്‍ലോക്ക് പ്രവര്‍ത്തി തുടങ്ങാനിരിക്കുകയാണ്. കരിപറമ്പ് ടാങ്ക്, കക്കാട് ടാങ്ക് 45 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
ചന്തപ്പടി ടാങ്ക് നിര്‍മാണം പുരോഗമിക്കുകയാണ്. പൈപ്പിന് കീറിയ ചെമ്മാട്, ചന്തപ്പടി റോഡ് ടാറിംഗ് മഴ ശമിച്ചാലുടന്‍ നടത്തും. നഗരസഭയിലെ വിവിധ റോഡുകളില്‍ പൈപ്പിന് കീറിയ റോഡുകള്‍ കോണ്‍ഗ്രീറ്റ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കരാറുകാരന്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. ഇതിനോടകം 250-ലേറെ പുതിയ കണക്ഷനുകള്‍ നല്‍കി. ബാക്കിയുള്ളവ ഉടനെ നല്‍കും. നഗര സഞ്ചയം പദ്ധതിയില്‍ പ്രവര്‍ത്തിക്കാവശ്യാമായ എല്ലാ പൈപ്പുകളും ഇതിനോടകം ഇറക്കിയിട്ടുണ്ടെന്നും യോഗത്തെ അറിയിച്ചു. കറാരുകാരന്റെ പ്രവര്‍ത്തിയില്‍ യോഗം തൃപ്തി രേഖപ്പെടുത്തി.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി, സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, പ്രൊജക്ട് വിഭാഗം എക്സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍ സന്തോഷ് കുമാര്‍, അസി,എക്സ്‌ക്യൂട്ടീവ് എഞ്ചിനിയര്‍ അജ്മല്‍ കാലടി, പി ഷിബിന്‍ അശോക്, പി മൊയ്തീന്‍, ടി ജാന്‍ഫിര്‍, പി.കെ മുഹമ്മദ് അനസ്, എം.കെ, മുനീബ്, മൊയ തീന്‍കോയ പൂവാട്ടില്‍, മുഹമ്മദ് ആഷിഖ്, കെ കുഞ്ഞിമരക്കാര്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്‌മാന്‍ കുട്ടി, കെ മുബഷിര്‍, കെ അജ്ലാന്‍, ആരിഫ വലിയാട്ട്, എ.ടി ഉമറുല്‍ ഫാറൂഖ് പ്രസംഗിച്ചു.