തിരൂരങ്ങാടി : ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയമായി തിരൂരങ്ങാടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ സി പി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്‌കൂള്‍ സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു.
പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ സുഹ്‌റാബി സി പി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശ് പി കെ, എസ്എംസി ചെയര്‍മാന്‍ അബ്ദുല്‍ റഹീം പൂക്കത്ത്, പ്രിന്‍സിപ്പല്‍ ലിജോ ജെയിംസ്, സ്‌കൂള്‍ ലീഡര്‍ റിന്‍ഷിദ ശഹീദ കെ പി, വിദ്യാര്‍ത്ഥി പ്രതിനിധിയായി ഹിഷാം റിഷാന്‍, ഹെഡ്മിസ്ട്രസ് മിനി കെ കെ എന്നിവര്‍ സംസാരിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് പ്രോഗ്രാമില്‍ വിജയിയായ നഷ് വ തെക്കിലിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സമ്മാനവിതരണവും നടത്തി.