
തിരൂരങ്ങാടി : നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്നു രാവിലെ 11 ന് നടക്കും. രണ്ടര വര്‍ഷം കോണ്‍ഗ്രസിനും രണ്ടര വര്‍ഷം ലീഗിനും എന്ന യുഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഉപാധ്യക്ഷയായിരുന്ന കോണ്‍ഗ്രസിലെ സി.പി.സുഹ്‌റാബി രാജിവെച്ചതിനെത്തുടര്‍ന്നാണു പുതിയ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്
മുസ്ലിംലീഗിലെ കാലൊടി സുലൈഖയാണ് യുഡിഎഫിന്റെ ഉപാധ്യക്ഷ സ്ഥാനാര്‍ഥി. രാവിലെ 10നു നാമനിര്‍ദേശ പത്രിക നല്‍കണം. വിദ്യാഭ്യാസ ജില്ലാ ഓഫിസറാണു വരണാധികാരി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 35 പേരും എല്‍ഡിഎഫിന് 4 പേരുമാണുള്ളത്. ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുത്തതിനു പകരമായി മരാമത്ത് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്.