തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.
മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന് എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും പങ്കാളിത്വത്തോടെ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മാട് പട്ടണം ചുറ്റിയുള്ള സ്വച്ചതാ റാലിയും ക്‌ളീന്‍ ഡ്രൈവ് എന്ന പേരില്‍ മാരത്തോണ്‍ ശുചീകരണവും നടക്കും,
യോഗത്തില്‍ ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സോന രതിഷ് പൊതുമരാത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പി സുഹറാബി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ലത്തി ഫ് ,കിഷോര്‍കുമാര്‍ . സുബാഷ് ബാബു . നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് അബ്ദുള്‍ നാസിം .ആര്‍ ഐ. പ്രസാദ് . എന്നിവര്‍ സംസാരിച്ചു. തിരൂരങ്ങാടി നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സി കെ അബ്ദുള്‍ നാസര്‍ വിഷയാവതരണം നടത്തി.
ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍,അംഗന്‍ വാടി വര്‍ക്കേഴ്‌സ്,ആരോഗ്യ പ്രവര്‍ത്തകര്‍, ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.