Friday, March 13

തിരൂരങ്ങാടി പി എസ് എം ഒ കോളേജ് എൻ.എസ്.എസ് മാഗസിൻ ‘ഓരം’ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: പി.എസ്.എം.ഒ (PSMO) കോളേജ് നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ 2024-26 വർഷത്തെ മാഗസിനായ ‘ഓരം’ പ്രകാശനം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. ബാവ മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ഫാ. ബോബി ജോസ് കട്ടി ക്കാട് മുഖ്യാതിഥിയായിരുന്നു. “അരുൾ, അൻപ്, അനുകമ്പ” എന്ന പ്രമേയത്തെ ആസ്പദമാക്കി അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. വായനയും സർഗ്ഗാത്മകതയും വിദ്യാർത്ഥി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. നൗഫൽ പി.ടി. ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലയാള വിഭാഗം അസിസ്റ്റന്റ് മുഹമ്മദ് ഷെരീഫ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ.അനീഷ് എം എച്ച്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ചരിത്ര വിഭാഗം മേധാവിയുമായ അബ്ദു റഹൂഫ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് വോളന്റിയർമാരുടെ സർഗ്ഗാത്മകമായ കഴിവുകളെ കോർത്തിണക്കിക്കൊണ്ടാണ് ‘ഓരം’ മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്.
മാഗസിൻ എഡിറ്റർ റിഫ പി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കോളേജ് അധ്യാപകരും എൻ.എസ്.എസ് വോളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു

error: Content is protected !!