
തിരൂരങ്ങാടി : കോഴിക്കോട് – തൃശൂർ ദേശിയപാതയിൽ വാഹനാപകടം. 8 പേർക്ക് പരിക്ക്.
കോഴിക്കോട് തൃശൂർ ദേശിയപാത വി കെ പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് സുരക്ഷ ഭിത്തിയിൽ ഇടിച്ചു വാഹനാപകടം. ട്രാവലർ വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം. പരിക്ക് പറ്റിയവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്.