
ചേളാരി : വെളിമുക്ക് യു പി സ്‌കൂള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും എല്‍ എസ് എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള ആദരവും, അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ പി .അബ്ദുല്‍ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു
പി.ടി.എ പ്രസിഡന്റ് ടി.സി ഫൈസല്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സെര്‍വീസ്, ഡി.എം.ഒ കണ്ണൂര്‍ ഡോ പിയൂഷ്.എം മുഖ്യാതിഥിയായിരുന്നു, വീക്ഷണം മുഹമ്മദ്, എം എ അസീസ്, ഹെഡ്മിസ്ട്രസ്സ് എന്‍.പി നജിയ, തേങ്ങാട്ട് ഉമ്മര്‍ കോയ,കെ.വി ജിഷ തുടങ്ങിയവര്‍സംസാരിച്ചു