വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂള്‍ ശതസ്മിതം ; സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി

തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യു പി സ്‌കൂളിന്റെ ശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാര്‍ത്ഥം കായിക വകുപ്പ് തുബാ ജ്വല്ലറിയുടെ സ്‌പോണ്‍സര്‍ഷിപ്പോടുകൂടി സ്‌കൂളിലേക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. തുബ ജ്വല്ലറി എം ഡി വിപി ജുനൈദില്‍ നിന്നും സ്‌കൂള്‍ ലീഡറും ഹെഡ്മാസ്റ്ററും ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ത്വാഹിര്‍ കൂഫ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പ്വേഴ്‌സണ്‍ ജാസ്മിന്‍ മുനീര്‍, വിപി ജുനൈദ്, കായിക വകുപ്പ് ചെയര്‍മാന്‍ സി പി യൂനുസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിക് ചോനാരി, എം അലിമാസ്റ്റര്‍, മെഹറൂഫ് മാസ്റ്റര്‍, എ നൗഷാദ്, പിസി ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ എം കെ ഫൈസല്‍ സ്വാഗതവും പി ടി വിപിന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!