വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : നവംബർ 13 മുതല്‍ 16 വരെ നടക്കുന്ന 34-മത് വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്ക് നല്‍കി പ്രകാശനം ചെയ്തു. പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെടി സാജിത, പബ്ലിസിറ്റി ചെയർമാനും പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ആയിഷ ഫൈസൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി പ്രമോദ്, പ്രിൻസിപ്പൽ എം പി ദിനീഷ് കുമാർ, മീഡിയ പബ്ലിസിറ്റി കൺവീനർ മുസ്ഫർ മായക്കര, കെ പി സൽമാനുൽ ഫാരിസ്, ടി ടി വാസുദേവൻ,ദീപു കുമാർ,പഴേരി മുഹമ്മദ് കുഞ്ഞുട്ടി, ഷറഫു പെരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.

സബ്ജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചതിൽ ലഭിച്ച 22 ലോഗോയിൽ ചിത്രകാരൻ വലിയോറ ചിനക്കൽ കെ അബ്ദുറഹ്മാൻ രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 230 വിഭാഗം മത്സരയിനങ്ങളിലായി 3200 ഓളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന നാലുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി കൺവീനർ എം മുസ്ഫർ അറിയിച്ചു.

മത്സരഫലങ്ങളും തത്സമയ വിവരങ്ങളും അറിയിക്കാൻ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. പെരുവള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥി മുഹമ്മദ് ഹസ്സനാണ് വെബ്സൈറ്റ് നിർമ്മിച്ചിട്ടുള്ളത്. നവംബർ 13ന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ക്ലബ്ബ്, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ മുതലായവർ ഒരുമിച്ച് വിളംബര ജാഥ നയിക്കും.

error: Content is protected !!