
തേഞ്ഞിപ്പലം : യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിനെ പ്രതിനിധീകരിച്ച് വനിത U -20 വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി ശ്രീലക്ഷ്മി ടി.കെ ഹൈജമ്പ്, ലോംഗ് ജംപ് എന്നിവയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി.
താഴത്തംകണ്ടിയിൽ സന്ദീപിൻ്റെയും സ്മിതയുടെയും മകളാണ്. തിരൂർ തുഞ്ചൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മെമ്പറുമാണ്. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തിൽ കെ.ടി വിനോദിൻ്റെയും ഉനൈസ് സി പിയുടെയും തുഞ്ചൻ കോളേജിൽ കായിക വിഭാഗം മേധാവി ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്തിൻ്റെ കീഴിലുമാണ് പരിശീലനം ചെയ്യുന്നത്.