Sunday, August 31

കൊളപ്പുറം റോഡിലെ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിന് അറുതി വരുത്തി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ

വേങ്ങര : മണ്ഡലത്തിലെ എ ആര്‍ നഗര്‍ കൊളപ്പുറം സൗത്തില്‍ റോഡിലെ വെള്ളക്കെട്ടില്‍ ദുരിതമനുഭവിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമായി നടവഴി ഒരുക്കി ഡിവൈഎഫ്‌ഐ. വെള്ളക്കെട്ട് മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ഇതിന് പരിഹാരമായാണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവഴി ഒരുക്കിയത്.

പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാത കടന്നു പോകുന്ന കൊളപ്പുറം ഹൈസ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട് കാരണം വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും നടന്നു യാത്രചെയ്യുന്നതിനും ഗതാഗത തടസവും നേരിട്ടിരുന്നു. യാത്രാസൗകര്യം ദുസഹമായ സാഹചര്യത്തില്‍ ആണ് ഡിവൈഎഫ്‌ഐ കൂട്ടാഴ്മ കൊളപ്പുറം സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ റോഡ് സൈഡ് കെട്ടി ഉയര്‍ത്തി നടവഴി നിര്‍മ്മിച്ചത്.

ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി എം വി ദ്രിജേഷ്‌ന്റെയും പ്രസിഡന്റ് അബ്ദുള്‍ സലീം ന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രവൃത്തിക്ക്, ഷാജി ചാനത്ത്. എം നസീര്‍ ,റാഫി, സല്‍മാന്‍, ഹാരിസ്, സിബിന്‍ലാല്‍, പ്രവീണ്‍, ജിത്തു, കുഞ്ഞി കോയ തങ്ങള്‍, റാഷിദ്, പി.രവികുമാര്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

error: Content is protected !!