Sunday, April 26

തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീണു മരിച്ചു

വളാഞ്ചേരി : തേങ്ങയിടാൻ തെങ്ങിൽ കയറിയ ആൾ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂർ നീറാട് ചെറിയങ്ങാൻ കോട്ടപ്പറമ്പ് നാഗൻ്റെ മകൻ വിജയ കുമാർ (47) ആണ് മരിച്ചത്. കുറ്റിപ്പുറം മാൽക്കോ ടെക്സിലെ ജീവനക്കാരൻ ആണ്.

കാർത്തല അമ്പലപ്പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോൾ തെങ്ങോടെ താഴേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. . ഭാര്യ : വിനീത.

error: Content is protected !!