Monday, April 27

സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് എസ്.എം.എഫ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍


എസ്.എം.എഫ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

ചെമ്മാട്: സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് സുന്നി മഹല്ല് ഫെഡറേഷനെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾ നഗരി ദാറുൽഹുദായിൽ നടന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രപരമായ ബോധം കാത്തുസൂക്ഷിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരിലൂടെ നമുക്ക് സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എംടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നകൈ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, അബ്ദുറഹ്‌മാന്‍ കല്ലായി, കെ.പി നൗഷാദലി, പി.എം.എ സമീര്‍, നാസര്‍ ഫൈസി കൂടത്തായി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തി. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു ശാഫി ഹാജി ചെമ്മാട് സ്വാഗതവും സിടി അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന ഖബര്‍ സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം കെ.ടി ഹംസ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അബ്ദുറഹ്‌മാന്‍ കല്ലായി, പി.എം.എ സമീര്‍, സലാം ഫൈസി ഒളവട്ടൂര്‍, റസാഖ് മാസ്റ്റര്‍, കുട്ടി ഹസന്‍ ദാരിമി ,താപ്പി അബ്ദുള്ള കുട്ടി ഹാജി, ബശീര്‍ വള്ളിക്കോത്ത്, എം അബ്ദുല്‍ ഖാദര്‍ മൗലവി ചേളാരി, എന്‍.എ. എം അബ്ദുല്‍ ഖാദര്‍, മൂസ ഹാജി കാടാമ്പുഴ, ഖാദര്‍ ഫൈസി കുന്നുംപുറം, ആറ്റ കോയ തങ്ങള്‍ നരിപ്പറമ്പ്, പിസി ഇബ്രാഹിം ഹാജി, സിയാഉദ്ദീന്‍ ഫൈസി,ഹംസ ഫൈസി ഹൈതമി , ശിഹാബ് ഫൈസി കൂമണ്ണ, സയ്യിദ് ഹസന്‍ തങ്ങള്‍ വെങ്ങാട്, ഹംസ ഹാജി മൂന്നിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ദേശീയതലത്തില്‍ ബാംഗ്ലൂരും മംഗലാപുരത്തും ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കും. സ്റ്റേറ്റ് തലത്തില്‍ കൊടുങ്ങല്ലൂര്‍, പൊന്നാനി, മമ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ഹിസ്റ്ററി കോണ്‍ഫറന്‍സുകളും നട ക്കും. ഇതോടൊപ്പം സമ്പൂര്‍ണ്ണ ഫാമിലി ഡയറക്ടറി പുറത്തിറക്കുകയും ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി നാട്ടു നന്മ ലഹരി മുക്ത കാമ്പയിന്‍, 500 മഹല്ലുക ളില്‍ ഹിമായ കോഴ്‌സ്, 500 ക്ലസ്റ്റര്‍ മീറ്റുകള്‍, 5000 പള്ളികളില്‍ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, 500 ഇ-മഹല്ലുകള്‍ തുടങ്ങിയ വിപുലമായ പദ്ധതികള്‍ നടപ്പിലാ ക്കും. മികച്ച മഹല്ലുകള്‍ക്കും ജില്ല, മേഖല, പഞ്ചായത്ത് തലങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയും നാള്‍വഴിയെ ആസ്പദമാക്കി ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്യും. വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമായി ഈ ആഘോഷ പരമ്പര, 2027 ജനുവരി 17-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനത്തോടെ വിരാമമിടും.

error: Content is protected !!