വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളനം : പോസ്റ്റര്‍ പ്രചരണം

വേങ്ങര : വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദര്‍ശ സമ്മേളന പോസ്റ്റര്‍ പ്രചാരണ ഉദ്ഘാടനം കെപിസിസി സെക്രട്ടറി കെ പി മജീദ് നിര്‍വഹിച്ചു. വിസ്ഡം മണ്ഡലം ഭാരവാഹികളായ , ശിഹാബ് ഇകെ, മൂഴിയന്‍ ബാവ, നാസര്‍, സാലിം, മുര്‍ഷാദ്, ഹനീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. ‘തൗഹീദ് ഇസ്ലാമിന്റെ ജീവന്‍ ‘ എന്ന പ്രമേയത്തിലാണ് സമ്മേളനം. ഡിസംബര്‍ 15 ന് വേങ്ങര സബാഹ് സ്‌ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.

error: Content is protected !!