
തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കടവിലെ ഭര്‍ത്യവീട്ടില്‍ നിന്നും കാണാതായ യുവതിയും ആണ്‍സുഹൃത്തും തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പരപ്പനങ്ങാടി ഉള്ളണം സ്വദേശിനിയായ നിഷാന ( 23 ) യും ആണ്‍സുഹൃത്ത് മൂന്നിയൂര്‍ കുന്നത്ത് പറമ്പ് സ്വദേശി റാഷിദും( 27) ആണ് സ്‌റ്റേഷനില്‍ ഹാജരായത്.
ഇക്കഴിഞ്ഞ 26 ന് വ്യാഴാഴ്ചയാണ് ഭര്‍ത്താവിന്റെ പാറക്കടവിലെ വീട്ടില്‍ നിന്ന് റിഷാനയെ കാണാതായത്. മൂന്ന് വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിലാക്കി റിഷാന തലേദിവസമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വന്നത്. സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. മെഡിക്കല്‍ പരിശോധന നടത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കും