
തിരൂരങ്ങാടി : താഴെ ചേളാരി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ടി. എം. ഷറഫുദ്ദീന്റെ ചികിത്സാ സഹായത്തിനായി കൈക്കോര്‍ത്തി ഓട്ടോ തൊഴിലാളികള്‍. ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വള്ളിക്കുന്ന് ഏരിയ കമ്മിറ്റി ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുക ഷറഫുദ്ദീന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
നാല് ലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്റി അറുപത്തി ആറ് രൂപയാണ് ബക്കറ്റ് പിരിവിലൂടെ സംഘടന കണ്ടെത്തിയത്. തുക യൂണിയന്‍ ജില്ലാ സെക്രട്ടറി വി. പി. അനില്‍ കൈമാറി. യൂണിയന്‍ ഏരിയ പ്രസിഡന്റ് പി. വിനീഷ് അധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി. ജയഭരതന്‍, സിഐടിയു വള്ളിക്കുന്ന് ഏരിയ സെക്രട്ടറി. പി. പ്രിന്‍സ് കുമാര്‍, സി. വീരേന്ദ്രകുമാര്‍, കെ. ടി.വിനോദ് കുമാര്‍, പരമേശ്വരന്‍.പി,എം.മജീദ്,പി. ബിജീഷ്, കെ. സവാദ്,സാലി. എം, എന്നിവര്‍ സംസാരിച്ചു.
യൂണിയന്‍ വള്ളിക്കുന്ന് ഏരിയ സെക്രട്ടറി എം. വി ഹരീഷ് സ്വാഗതവും ട്രഷറര്‍ കെ. പി. വിനോദ് നന്ദിയും പറഞ്ഞു