കിടപ്പ് രോഗികള്‍ളുടെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്താന്‍ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍

വേങ്ങര : കിടപ്പിലായ രോഗികളുടെ ചികിത്സാ ചിലവിലേക്ക് പണം നല്‍കണമെന്ന ഉദ്ദേശത്തോടെ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍. ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശി ചാലില്‍ സലീമും ഉബൈദും എകെ മുഹമ്മദും ആണ് തങ്ങളുടെ കൃഷിയിടത്തില്‍ വിളഞ്ഞ ചിരങ്ങകള്‍ വിറ്റ് കിട്ടുന്ന പണം ചികിത്സാ ചിലവിലേക്ക് നല്‍കാന്‍ പറപ്പൂര്‍ പെയിന്‍ & പാലിയേറ്റീവ് ഭാരവാഹികളെ ചിരങ്ങ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പാലാണി അങ്ങാടിയില്‍ വെച്ച് മുഴുവന്‍ ചിരങ്ങകളും വളരെ ആവേശത്തോടെ ജനകീമായി വിറ്റഴിച്ചു. വിറ്റഴിച്ച മുഴുവന്‍ തുകയും പാലിയെറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി

error: Content is protected !!