നിര്‍ധന രോഗിയുടെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് തുക കൈമാറി പിജിസിഒ

പരപ്പനങ്ങാടി : ശ്വാസകോശ രോഗം മൂലം അവശത അനുഭവിക്കുന്ന നിര്‍ധന രോഗിയുടെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് ധന സഹായം നല്‍കി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പാലത്തിങ്ങല്‍ സ്വദേശി കടവത്ത് ശംസുദ്ധീന്റെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് പതിനായിരം രൂപയാണ് പിജിസിഒ കൈമാറിയത്. പിജിസിഒയുടെ കരുതല്‍ ധനത്തില്‍ നിന്നാണ് സഹായം നല്‍കിയത്.

ശംസുദ്ദീന്‍ സഹായ കമ്മിറ്റി ചെയര്‍മാനായ ആഫിസ് മുഹമ്മദിന് പിജിസിഒ ട്രഷറര്‍ ഇസ്മായില്‍ കാടെങ്ങല്‍ തുക കൈമാറി. പിജിസിഒ കമ്മിറ്റി അംഗങ്ങളായ കെ പി എം ഷാഫി,റഷീദ് പി കെ, പിജിസിഒ സെക്രട്ടറി ഇസ്മായില്‍ മാളിയേക്കല്‍, ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ സി, അബ്ദുള്‍ നാസര്‍ സി കെ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

error: Content is protected !!