Sunday, August 17

ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി

തിരൂരങ്ങാടി : ക്വാർട്ടെഴ്സിൽ അടുത്ത താമസക്കാരന്റെ ബൈക്ക് മോഷ്ടിക്കുന്നതിനിടെ യുവാവിനെ കയ്യോടെ പിടികൂടി. കക്കാട് കാച്ചടി യിൽ ആണ് സംഭവം. തിരൂർ കൂട്ടായി വാക്കാട് കാക്കച്ചിന്റെ പുരക്കൽ സഫ്‌വാൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഫ്‌വാൻ കാച്ചടിയിൽ ക്വാർട്ടെഴ്സിൽ താമസിക്കുന്ന മറ്റൊരാളുടെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. രാത്രി ഉരുട്ടി കൊണ്ടു പോകുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. തിരൂർ, താനൂർ, ഇരിങ്ങാലക്കുട, പന്തീരാങ്കാവ്, കോഴിക്കോട്, റയിൽവേ പോലീസ് ഉൾപ്പെടെ 16 സ്റ്റേഷനുകളിൽ കേസുണ്ട്.

error: Content is protected !!