
വേങ്ങര : റോഡിൽ നിർത്തിയിട്ട കോഴി ലോഡുമായി വന്ന പിക്കപ്പ് ലോറിയുടെ പിറകിൽ സ്കൂട്ടർ ഇടിച്ച് 18 കാരൻ മരിച്ചു. ഊരകം കീഴ്മുറി സ്വദേശി യും ബാറ്ററി ഷോപ്പ് നടത്തുന്ന ആളുമായ കാപ്പിൽ കുണ്ട് അമ്മുക്കിനി പാടത്ത് ശ്രീകുമാർ എന്ന കുട്ടന്റെ മകൻ ഗൗരി പ്രസാദ് (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിക്ക് ഊരകം പുത്തൻ പീടിക യിൽ വെച്ചാണ് അപകടം. പിക്കപ്പ് റോഡിൽ നിർത്തി കോഴി ലോഡ് ഇറ ക്കുന്നതിനിടെ , മലപ്പുറം ഭാഗത്ത് നിന്ന് വേങ്ങര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.