കളഞ്ഞു കിട്ടിയ പേഴ്‌സും പണവും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി

പരപ്പനങ്ങാടി : കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. പൂരപ്പുഴ ലല്ലാസ് വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനും പരപ്പനങ്ങാടി പതിനാറുങ്ങലില്‍ സ്ഥിരതാമസക്കാരനും ആയ റസാക്കിനാണ് ഇന്നലെ ചെമ്മാട് നിന്നും പരപ്പനങ്ങാടി യിലേക്കുള്ള യാത്രാമധ്യേ 10000 രൂപയിലധികം വരുന്ന പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് ഉടമസ്ഥനെ കണ്ടെത്തി യുവാവ് തിരിച്ചേല്പ്പിക്കുകയായിരുന്നു. പണവും പേഴ്‌സും തിരികെ കിട്ടിയതിനാല്‍ പണത്തിന്റെ ഉടമസ്ഥനും ലല്ലാസ് വെജിറ്റബിള്‍ ഷോപ്പ് ഓണറും കൂടി റസാക്കിനെ നോട്ടുമാല അണിയിച്ച് അനുമോദിച്ചു.

error: Content is protected !!