ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയ്ക്ക് തുടക്കമായി

മലപ്പുറം : ജില്ലയില്‍ ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ഡിസംബര്‍ 13 മുതല്‍ ജനുവരി ആറ് വരെയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഖാദി ഷോറൂമില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിര്‍വഹിച്ചു.

ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ഇളവ് ലഭിക്കും. വില്‍പ്പന ശാലകളായ മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും സ്പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങളും റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്.

error: Content is protected !!