
പരപ്പനങ്ങാടി : യുവാവിനെ തോട്ടിൽ വീണ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ഉള്ളണം മുങ്ങാത്തം തറ മുതുവാലത്തിങ്കൽ പരേതനായ വേലായുധന്റെ മകൻ സുരേഷ് ബാബു ആണ് മരിച്ചത് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുത്തരിക്കൽ കോട്ടത്തറ പല്ലവി തോട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിചെങ്കിലും മരണപ്പെട്ടിരുന്നു.