
തിരൂരങ്ങാടി: അനീതിയുടെ കാലത്ത് യുവത കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് യൂണിറ്റ് സമ്മേളനങ്ങളുടെ തിരൂരങ്ങാടി മണ്ഡലം തല ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്തിലെ 21-ാം വാര്‍ഡ് അല്‍ അമീന്‍ നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. യുവത എന്നും തിരുത്തല്‍ പക്ഷത്തായിരുന്നു. ഭരണ വര്‍ഗ്ഗത്തിന്റെ അനീനികള്‍ക്കെതിരെ പോരാടിയാണ് ഒരോ യുവാവും കടന്നു പോയിട്ടുള്ളത്. അനീതിയെ ചെറുക്കാതെ നന്മക്ക് നിലനില്‍പ്പില്ല. എക്കാലത്തും യുവതയുടെ പക്ഷം ശരിയുടെ പക്ഷമാണെന്നും മജീദ് പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി.
ഉസ്മാന്‍ കാച്ചടി പ്രമേയ പ്രഭാഷണം നടത്തി. നൗഫല്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ഊര്‍പ്പായി മുസ്തഫ, തസ്ലീന ഷാജി പാലക്കാട്ട്, പി.പി ഷാഹുല്‍ ഹമീദ്, ആസിഫ് പാട്ടശ്ശേരി, യു ഷാഫി, അസ്‌ക്കര്‍ ഊപ്പാട്ടില്‍, കെ.കെ റഹീം, പാട്ടശ്ശേരി മുഹമ്മദലി, ഊര്‍പ്പായി സൈതലവി, വിറ്റാട്ടില്‍ സലാം മുസ്്‌ലിയാര്‍, ടി.കെ നാസര്‍, തേറാമ്പില്‍ ജുബൈര്‍, മുഹ്‌സിന്‍ പ്രസംഗിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ഫസലുദ്ധീന്‍ തയ്യില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി മുഹ്‌സിന്‍ കോറ്റത്തങ്ങാടി(പ്രസി.), ഇ.സി ശിബാന്‍ (ജ.സെ), പാലപ്പുറ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (ട്രഷ.), യു മബ്‌റൂഖ്, ഇ ഇര്‍ഫാന്‍, വി.കെ ഹഫ്‌സത്ത് (വൈ.പ്ര.), വി.കെ ഷംസുദ്ധീന്‍, യു മുഹമ്മദ് ഷമീല്‍, പി ഫാത്തിമ മിനര്‍ഷ (ജൊ.സെ) എന്നിവരെ തെരഞ്ഞെടുത്തു.