മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.
തിയതി, സ്ഥലം, ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുകള്‍. 11 ന് മലപ്പുറം ടൗണ്‍ഹാള്‍, മലപ്പുറം കൊണ്ടോട്ടി ബ്ലോക്കുകള്‍, 12 ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വണ്ടൂര്‍, കാളികാവ് ബ്ലോക്കുകള്‍.
ഗ്രാമ പഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട 80 ശതമാനമോ അതിലധികമോ വൈകല്യമുള്ള കിടപ്പ് രോഗികള്‍ക്കും ഉപജീവന മാര്‍ഗ്ഗം തേടുന്നവര്‍രും കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, സര്‍ക്കാര്‍ ഏജന്‍സികള്‍, എം.പി, എം.എല്‍.എ ഫണ്ട്, കോര്‍പ്പറേഷന്‍ മുഖേന മുച്ചക്ര വാഹനമോ ഇലക്ട്രിക്കല്‍ വീല്‍ ചെയറോ ലഭിക്കാത്തവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതമാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടെതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ അറിയിച്ചു.