തിരൂരങ്ങാടി : തിരൂരങ്ങാടി യെംഗ് മെന്‍സ് ലൈബ്രറിയുടെയും പന്താരങ്ങാടി സ്വാതന്ത്ര സമര സേനാനികളുടെ പിന്‍തലമുറക്കാരുടെയും ആഭിമുഖ്യത്തില്‍ 1921 ലെ മലബാര്‍ സമരത്തിന്റെ 102-ാം വാര്‍ഷികാചരണം പന്താരങ്ങാടി പള്ളിപ്പടിയില്‍ ആചരിച്ചു. പരിപാടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു.
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ.പി.പി. അബ്ദുറസാഖ് മുഖ്യ പ്രഭാഷണം നടത്തി. ചിത്രരചനക്കുള്ള കവറൊടി മുഹമ്മദ് മാസ്റ്റര്‍ പുരസ്‌കാരം ഫാത്തിമ ജന്ന, ലാസിമ എന്നിവര്‍ക്ക് തിരൂരങ്ങാടി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ തൃക്കുളം കൃഷ്ണന്‍ കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
പന്താരങ്ങാടി പള്ളിപ്പടിയിൽ ചേർന്ന 1921 മലബാർ സമരത്തിന്റെ 102ാം വാർഷികത്തിൽ സമരത്തിൽ രക്തസാക്ഷിയായ കാരാടൻ മൊയ്തീൻ സാഹിബിന്റെ ചെറുമക്കളായ സമദ് കാരാടൻ, അബദുറഹിമാൻ കുട്ടി (കുഞ്ഞാപ്പു) കാരാടൻ ,എം.പി. അബദുൽ വഹാബ് .മറ്റൊരു രക്തസാക്ഷിയായ ചേലൂ പാടൻ മൊയ്തീൻ എന്നവരുടെ ചെറുമകൾ തിരൂരങ്ങാടി നഗരസഭാ കൗൺസിലർ കൂടിയായ സി.പി. ഹബീബ ബഷീർ എന്നിവരും സമരത്തിൽ തൂക്കിലേറ്റപ്പെട്ട ഉരുണിയൻ അഹമ്മദിന്റെ ചെറുമകൻ ഉരുണിയൻ മുസ്തഫ ,തൂക്കിലേറ്റപ്പെട്ട കൂളിപ്പിലാക്കൽ ഹസ്സൻ കുട്ടി എന്നവരുടെ പേരക്കുട്ടി അബൂബക്കർ , ചെറുമകൻ നൗഫൽ, കൊളക്കാട്ടിൽ കുഞ്ഞാലൻകുട്ടി എന്നവരുടെ പേരക്കുട്ടി കൊളക്കാട്ടിൽ മരക്കാർ ഹാജി, കെ.പി.റായിൽ എന്നവരുടെ ചെറുമകൻ കെ.പി. റിഷാദ്, ഇളം പുലാക്കൽ മുഹമ്മദ് എന്നവരുടെ പേരക്കുട്ടി ഇളംപുലാക്കൽ മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു. കൂടാതെ ജയിലിടച്ചവരുടെയും നാട് കടത്തപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെ യും ആയ നൂറ്റി അൻപതിയധിം പേർ പങ്കെടുത്തു.
അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സോമന്‍ മാസ്റ്റര്‍, കെ. മൊയ്തീന്‍ കോയ ,എം.പി. അബ്ദുല്‍ വഹാബ്, മുഹമ്മദലി പാലക്കല്‍, കെ.പി. ബീരാന്‍ കുട്ടി, ഉഷ തയ്യില്‍, അഡ്വ: ഇബ്രാഹീം കുട്ടി, പി.കെ.അബ്ദുല്‍ അസീസ്, സി.പി. ഹബീബ ,ഷാഹിന തിരു നിലത്ത്, പാലത്ത് മുസ്തഫ, ചെറ്റാലി റസാക്ക് ഹാജി, സി.എം. അലി, മൂഴിക്കല്‍ ബാവ, സമദ് മൂഴിക്കല്‍, സമദ്കാരാടന്‍, ഉരുണിയന്‍ മുസ്തഫ, കാരാടന്‍ കുഞ്ഞാപ്പു , എം. കാര്‍ത്തിയാനി, സി.എച്ച്. ഖലീല്‍ , എം. മഹ്‌മൂദ്, കാരക്കല്‍ ഗഫൂര്‍ ,സി.ടി. ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു.