ആത്മീയ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ട വീട്ടമ്മമാരുടെ ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ; 19 കാരന്‍ പിടിയില്‍

പെരിന്തല്‍മണ്ണ : ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസില്‍ 19 കാരന്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പട്ടാമ്പി ആമയൂര്‍ സ്വദേശി മുഹമ്മദ് യാസിമിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്പെക്ടര്‍ എ.പ്രേംജിത്ത്, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍, എഎസ്ഐ രേഖമോള്‍, എസ്സിപിഒ ഷിജു, സിപിഒമാരായ സല്‍മാന്‍ പള്ളിയാല്‍തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വാട്സാപ്പിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!